മുറ്റത്ത് ഇതുണ്ടെങ്കിൽ പാമ്പിനെ പേടിക്കേണ്ട; വീടിന്റെ ഏഴയലത്ത് വരില്ല

ചൂട് കൂടിയതോടെ നാട്ടിൽ പാമ്പ് ശല്യവും രൂക്ഷമായിരിക്കുകയാണ്. കാസർകോട് നിന്നൊക്കെ നിരവധി രാജവെമ്പാലകളെയാണ് അടുത്തിടെ പിടികൂടിയത്. തണുപ്പ് തേടി മാളം വിട്ടിറങ്ങുന്ന പാമ്പുകൾ എത്തുന്നതാകട്ടെ വീടിനകത്തും, ശുചിമുറിയിലും കിടപ്പുമുറിയിലുമെക്കെയാണ്.
ഉഗ്രവിഷമുള്ള രാജവെമ്പാലയുടെയും ശംഖുവരയന്റെയും അണലിയുടെയും മൂർഖന്റെയുമൊക്കെ കടിയേറ്റാൽ രക്ഷപ്പെടാനുള്ള സാദ്ധ്യതയും വളരെ കുറവാണെന്ന് എല്ലാവർക്കുമറിയാം. പാമ്പ് വീടിനകത്ത് പ്രവേശിക്കുന്നത് തടയുകയെന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം.
ചില ചെടികൾ മുറ്റത്തുണ്ടെങ്കിൽ പാമ്പ് അടുക്കില്ലെന്ന് പറയപ്പെടുന്നു. സൾഫർ അടങ്ങിയിരിക്കുന്ന സവാളയുടെ ഗന്ധം പാമ്പുകൾക്ക് അരോചകമായി തോന്നും. അതിനാൽത്തന്നെ ഇവ മുറ്റത്ത് നട്ടാൽ ഗുണകരമാണ്. സിട്രോണല്ല അടങ്ങിയിരിക്കുന്ന ഇഞ്ചിപ്പുല്ല് ആണ് അടുത്തത്. കൊതുകിനെ അകറ്റാൻ സഹായിക്കുന്ന ഈ ചെടിയെ പാമ്പിനും പേടിയാണ്.
വെളുത്തുള്ളി ചതച്ച് അതിൽ കുറച്ച് വെള്ളം ചേർത്ത് മുറ്റത്തും പരിസരങ്ങളിലും സ്‌പ്രേ ചെയ്യുന്നതും പാമ്പിനെ അകറ്റാൻ സഹായിക്കും. ജനലുകൾ തുറന്നിടുന്നത് ഒഴിവാക്കണം. വീടിനു സമീപം വിറക്, ചകിരി തുടങ്ങിയവയും മാലിന്യവും കൂട്ടിയിടരുത്.
പാമ്പിന് വീട്ടിലേക്ക് കയറാൻ സഹായിക്കുന്ന കമ്പോ വടിയോ മറ്റോ ചുമരിൽ ചാരി വയ്ക്കരുത്. മാളങ്ങളുള്ള സ്ഥലങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. പാമ്പിനെ കണ്ടാൽ സ്വയം പിടിക്കരുത്. സർപ്പ ആപ്പ് ഉപയോഗിച്ച് അധികൃതരെ വിവരം അറിയിക്കാം. തുടർന്ന് പാമ്പ് പിടിത്തത്തിൽ പരിശീലനം ലഭിച്ചവർ സ്ഥലത്തെത്തും.
Source link