അംബാനി കുടുംബത്തിന് ആഡംബര വസതിയിൽ നിന്ന് താമസം മാറേണ്ടിവരുമോ? പുതിയ ചർച്ചകൾക്ക് കാരണം

മുംബയ്: റിലയൻസ് ഗ്രൂപ്പ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയും കുടുംബവും താമസിക്കുന്ന മുംബയിലെ ആഡംബര വസതിയായ ആന്റിലിയ മിക്കപ്പോഴും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. 15,000 കോടി രൂപ ചെലവഴിച്ചാണ് വസതി നിർമിച്ചത്. ഇപ്പോഴിതാ വഖഫ് സംബന്ധിച്ച പ്രശ്നങ്ങളെ തുടർന്ന് ആന്റിലിയ വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. ആന്റിലിയ വഖഫ് ബോർഡിന്റെ കീഴിലുളള ഭൂമിയിലാണ് നിർമിച്ചിരിക്കുന്നതെന്ന വാദങ്ങൾ വർഷങ്ങൾക്ക് മുൻപേ വന്നതാണ്. ഡൽഹി മുൻമുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉൾപ്പടെയുളളവർ ഇതുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളും വൈറലാകുകയാണ്.
ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് പരിശോധിക്കാം. വഖഫ് ഭേദഗതി ബില്ല് കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കിയത്. മുംബയിലെ പെദ്ദാർ റോഡ് പ്രദേശത്താണ് ആന്റിലിയ സ്ഥിതി ചെയ്യുന്നത്. ഇത് വഖഫ് ബോർഡിന്റെ ഉമടമസ്ഥതയിലുളള ഭൂമിയിലാണ് നിർമ്മിച്ചിരിക്കുന്നതെന്ന അവകാശ വാദങ്ങളാണ് ഉയർന്നുവന്നിട്ടുളളത്. വഖഫ് ബോർഡിന്റെ കീഴിലുളള 4.5 ലക്ഷം ചതുരശ്ര അടി വിസ്തീർണമുളള ഭൂമി 2002ലാണ് മുകേഷ് അംബാനി 21 കോടി രൂപ മുടക്കി വാങ്ങിയത്. തുടർന്ന് 2005ൽ വഖഫുമായി ബന്ധപ്പെട്ട വിഷയം കോടതിയിൽ എത്തുകയും ചെയ്തു.
മഹാരാഷ്ട്ര നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ടുളള നിരവധി ചർച്ചകളും നടന്നിരുന്നു, 1986ൽ കരീം ഭായ് ഇബ്രാഹീം എന്ന വ്യക്തിയാണ് മത വിദ്യാഭ്യാസത്തിനും അനാഥാലയം പണിയുന്നതിനുമായി ആന്റിലിയ സ്ഥതി ചെയ്യുന്ന ഭൂമി വഖഫ് ബോർഡിന് ധാനമായി നൽകിയത്. ഇത് വഖഫ് ബോർഡ് പിന്നീട് മുകേഷ് അംബാനിക്ക് വിൽക്കുകയായിരുന്നു. അംബാനി ഈ ഭൂമി കൃത്യമായ നിയമനടപടികൾ പാലിച്ചല്ല വാങ്ങിയതെന്നും ഒരു ദേശീയ മാദ്ധ്യമം മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. അന്നത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര ഫഡ്‌നാവിസ്, റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ സർക്കാർ നടപടിയെടുക്കുമെന്നും പറഞ്ഞിരുന്നു.
മഹാരാഷ്ട്ര നിയമസഭയിൽ അവതരിപ്പിച്ച റിപ്പോർട്ട് അനുസരിച്ച് വഖഫ് ബോർഡിന്റെ നിയന്ത്രണത്തിലുളള ഭൂമി സ്വകാര്യ ആവശ്യത്തിനായി വിൽക്കരുതെന്നാണ്. ഇതുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ നിലവിലുണ്ട്. 1950ൽ ഇന്ത്യയിലെ വഖഫ് ബോർഡിന് കീഴിൽ 52,000 ഏക്കർ ഭൂമി മാത്രമേ ഉണ്ടായിരുന്നുളളൂ. 2025 ആയപ്പോഴേയ്ക്കും വഖഫ് ബോർഡിന്റെ കീഴിലുളള ഭൂമി 9.4 ലക്ഷം ഏക്കറായി വർദ്ധിച്ചിട്ടുണ്ട്.
Source link