‘ബിജുവെന്ന ബജ്‌രംഗൻ, പേര് മാറ്റിയാൽ ആള് മാറുമോ’; ചാക്കോച്ചനും ഇലുമിനാറ്റി !

‘എമ്പുരാൻ’ സിനിമയിലെ വില്ലൻ കഥാപാത്രത്തിന്റെ പേര് വിവാദമായപ്പോൾ, ഇതേ പേരുമായി ബന്ധപ്പെട്ടുള്ള മറ്റൊരു മലയാള സിനിമയിലെ രംഗം വൈറലാകുന്നു. 2016ല്‍ പുറത്തുവന്ന കുഞ്ചാക്കോ ബോബന്‍ ചിത്രം ‘വള്ളീം തെറ്റി പുള്ളീം’ തെറ്റിയിലെ ഒരു രംഗമാണ് ‘എമ്പുരാനി’ലെ ഇപ്പോഴത്തെ വിവാദവുമായി ചേർത്തുവയ്ക്കുന്നത്.‘‘പിന്നെ നിന്നെ എന്നാ വിളിക്കണം, ബജ്രംഗാന്നോ, പേര് മാറ്റിയാ ആള് മാറുവോടാ’ എന്ന കുഞ്ചാക്കോ ബോബന്‍റെ ഡയലോഗാണ് സോഷ്യല്‍ ലോകം ഏറ്റെടുത്തിരിക്കുന്നത്. നെറ്റിയില്‍ കുറി തൊട്ട സൈജു കുറുപ്പിന്‍റെ കഥാപാത്രത്തോടാണ് കുഞ്ചാക്കോ ബോബന്‍ ഈ ഡയലോഗ് പറയുന്നത്. ഡയലോഗിന്റെ അവസാനം മോഹൻലാലിനെ അനുകരിക്കുന്ന ചാക്കോച്ചനെയും കാണാം.2025ലെ സംഭവങ്ങള്‍ 2016ല്‍ തന്നെ കുഞ്ചാക്കോ ബോബന്‍ മുന്‍കൂട്ടി കണ്ടോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. രസകരമായ കമന്‍റുകളും ഇതിനോട് അനുബന്ധിച്ച് വരുന്നുണ്ട്. ‘കാലത്തിന് മുമ്പേ സഞ്ചരിച്ച ഡയലോഗ്, ഇനി ഇഡി കുഞ്ചാക്കോ ബോബന്‍റെ വീട്ടിലേക്ക്, കുഞ്ചാക്കോ ബോബന്‍റെ ഇലുമിനാറ്റി’ എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍.
Source link