KERALAMLATEST NEWS
റെയിൽവേ പാളത്തിനോട് ചേർന്ന് അഴുകിയ നിലയിൽ മൃതദേഹം, പൊലീസ് അന്വേഷണം ആരംഭിച്ചു

കൊച്ചി: കൊച്ചി പുല്ലേപ്പടിയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പുല്ലേപ്പടി റെയിൽവേ പാളത്തിനോട് ചേർന്നുള്ള കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കടവന്ത്ര പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നത്. മരിച്ചയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
Source link