BUSINESS

സ്വർണവിലയിൽ ഇന്നും ആശ്വാസം; മൂന്നു ദിവസത്തിനിടെ പവന് 2,200 രൂപ കുറവ്, വിപണി വീണ്ടും ഉഷാറിലേക്ക്


കേരളത്തിൽ സ്വർണവിലയിൽ ഇന്നും മികച്ച കുറവ്. പവന് 200 രൂപ കുറഞ്ഞ് വില 66,280 രൂപയും ഗ്രാമിന് 25 രൂപ കുറഞ്ഞ് 8,285  രൂപയുമായി. ഇതോടെ കഴിഞ്ഞ 3 പ്രവൃത്തിദിനങ്ങളിലായി പവന് 2,200 രൂപയും ഗ്രാമിന് 275 രൂപയും കുറഞ്ഞു. വില സമീപകാലത്തെ മികച്ച താഴ്ചയിലെത്തിയത് സ്വർണാഭരണശാലകളിലേക്ക് ആഭരണപ്രിയരെയും വിവാഹാഭരണ പർച്ചേസുകാരെയും വീണ്ടും തിരിച്ചെത്തിച്ചിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. ഈമാസം മൂന്നിന് രേഖപ്പെടുത്തിയ പവന് 68,480 രൂപയും ഗ്രാമിന് 8,285 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും റെക്കോർഡ് വില. ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവിലയും ഇന്ന് ഗ്രാമിന് 15 രൂപ കുറഞ്ഞ് 6,830 രൂപയായി. അതേസമയം, എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎ നൽകിയ വില ഗ്രാമിന് 15 രൂപ കുറച്ച് 6,795 രൂപ. വെള്ളിവില ഇരുകൂട്ടരും ഗ്രാമിന് 102 രൂപയിൽ നിലനിർത്തി. 


Source link

Related Articles

Back to top button