CINEMA

പ്രിയദർശൻ മുത്തച്ഛനായി; മരുമകൾക്കും കൊച്ചു മകൾക്കുമൊപ്പം കുടുംബ ചിത്രം


മകനും മകൾക്കും മരുമകള്‍ക്കും കൊച്ചു മകൾക്കുമൊപ്പമുള്ള സംവിധായകൻ പ്രിയദർശന്റെ ചിത്രമാണ് ശ്രദ്ധ നേടുന്നത്. കല്യാണിയുടെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി പങ്കുവച്ച ചിത്രത്തിലാണ് മകൻ സിദ്ധാർഥിനെയും കൊച്ചുമകളെയും കാണാനാകുക. കഴിഞ്ഞ ദിവസമായിരുന്നു കല്യാണിയുടെ മുപ്പത്തിരണ്ടാം പിറന്നാൾ. ഇത്തവണ ചെന്നൈയിൽ കുടുംബത്തോടൊപ്പമായിരുന്നു പിറന്നാൾ ആഘോഷം.ചോക്ലേറ്റ് കേക്കിന് മുന്നിൽ നിറ ചിരിയുമായി ഇരിക്കുന്ന കല്യാണിയേയും സമീപത്തായി സഹോദരൻ സിദ്ധാർത്ഥിനേയും ഭാര്യ മെർലിനേയും പ്രിയദർശനേയും കാണാം.കല്യാണിയുടെ പിറന്നാൾ ആഘോഷത്തിൽ നിന്ന് ഒരു നിമിഷം എന്നാണ് പ്രിയദർശൻ അടിക്കുറിപ്പായി കുറിച്ചത്. ഈ കുടുംബഫോട്ടോയിൽ പുതിയ അതിഥിയെ കണ്ട സന്തോഷത്തിലായിരുന്നു ആരാധകർ.സിദ്ധാർഥിന്റെയും മെർലിന്റെയും മകളാണിത്. ‘പ്രിയദർശൻ മുത്തച്ഛനായെന്നും, പേരക്കുട്ടി പിറന്ന വിവരം അറിഞ്ഞില്ലല്ലോ?’ എന്നൊക്കെയുമാണ് ആരാധകരുടെ കമന്റുകൾ.


Source link

Related Articles

Back to top button