HEALTH

നമുക്കും വേണ്ടേ ഒരു കുടുംബ ഡോക്ടർ; ആരോഗ്യദിനത്തിൽ വായനക്കാർക്ക് പ്രതികരിക്കാം


രോഗത്തെ മാത്രമല്ല രോഗിയുടെ പശ്ചാത്തലവും പൂർണമായി മനസ്സിലാക്കുന്ന ഒരു കുടുംബ ഡോക്ടറുടെ സേവനം അനിവാര്യമാണ്. രോഗാവസ്ഥയെക്കുറിച്ചു തുറന്നു ചർച്ച ചെയ്യാനുള്ള സാഹചര്യം ലഭിക്കുന്നു എന്നതും പല ആശുപത്രികളിൽ സമയം പാഴാക്കാതെ അനുമാനങ്ങളിലെത്തിച്ചേരാമെന്നതും കുടുംബ ഡോക്ടറുടെ പ്രയോജനങ്ങളാണ്. രോഗലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ഒരു സ്പെഷലിസ്റ്റിനെ സമീപിക്കും മുൻപു തീർച്ചയായും ഫാമിലി ഡോക്ടറുടെ അഭിപ്രായം തേടേണ്ടതാണ്. ഇത് അനാവശ്യമായ പരിശോധനകളും ചികിത്സയും ഒഴിവാക്കാനും ചെലവു കുറയ്ക്കാനും സഹായിക്കും. മാത്രമല്ല രോഗിയുടെ കുടുംബ പശ്ചാത്തലങ്ങളെക്കുറിച്ചുള്ള അറിവ്, ചികിത്സ കൂടുതൽ ഫലപ്രദമാക്കും.പ്രധാനമായും മൂന്ന് ഗുണങ്ങൾ ∙ മരുന്നുകളുടെ അമിതമായ ഉപയോഗം ഒഴിവാക്കാൻ സഹായിക്കും ∙ ആശുപത്രികളിലേക്കുള്ള ദീർഘയാത്ര ഒഴിവാക്കാനാകും. ∙ രോഗിക്കും ബന്ധുക്കൾക്കും ആത്മവിശ്വാസം വർധിക്കും. ഫാമിലി ഡോക്ടറെ തിരഞ്ഞെടുക്കുമ്പോൾ കുടുംബ ഡോക്ടർ ഫിസിഷനോ ജനറൽ പ്രാക്ടീഷനറോ ആകുന്നതാണ് നന്ന്. കുടുംബ ഡോക്ടർ ടെലിഫോണിൽ ബന്ധപ്പെടാവുന്ന, സൗഹൃദഭാവമുള്ള വ്യക്തിയാണെങ്കിൽ വളരെ നല്ലതാണ്. രോഗിയുടെ വാക്കുകൾ ക്ഷമയോടെ കേൾക്കാനും അഭിപ്രായം പറയാനും ആ ഡോക്ടർക്കു കഴിയും. ചികിത്സ പോലെ തന്നെ പ്രധാനമാണ് രോഗിയും ഡോക്ടറും തമ്മിലുള്ള ആശയവിനിമയം. അങ്ങനെ രൂപപ്പെടുന്ന പരസ്പര വിശ്വാസം രോഗശമനത്തിനു സഹായകമാണ്. ഓരോ രോഗിയുടെയും കുടുംബ പശ്ചാത്തലം, സാമൂഹിക പശ്ചാത്തലം ഇവയെക്കുറിച്ചുള്ള ഡോക്ടർക്കു ചികിത്സ കൂടുതൽ ഫലപ്രദമായി നിർവ്വഹിക്കാൻ കഴിയും.ഗൗരവമുള്ള രോഗങ്ങളുടെ ചികിത്സയ്ക്കുശേഷം തുടർനിരീക്ഷണം ആവശ്യമാണ്. അതിനുള്ള ചെലവു കൂടുതലും ബുദ്ധിമുട്ടുകൾ അധികവുമാണ്. എന്നാൽ ഒരു കുടുംബ ഡോക്ടർക്ക് ഈ വിഷയത്തിൽ ജാഗ്രത പുലർത്താൻ കഴിയും. സുപരിചിതനായ കുടുംബ ഡോക്ടറുടെ രോഗിയോടുള്ള സമീപനം മനുഷ്യത്വപരമായിരിക്കും. ഭവന സന്ദർശനം നടത്തുന്ന ഫാമിലി ഡോക്ടർ എന്ന സങ്കൽപം പ്രായോഗികമല്ല. പ്രാദേശികമായുള്ള ക്ലിനിക്കുകളെയും ഡോക്ടർമാരെയും പകരം പ്രയോജനപ്പെടുത്താം. നമ്മളെ നന്നായി അറിയുന്ന ഡോക്ടർക്ക് നന്നായി ചികിത്സിക്കാനുമാകും.


Source link

Related Articles

Back to top button