KERALAMLATEST NEWS

റെയിൽവേ ഗേറ്റിൽ നേർക്കുനേർ നി‌ർത്തി തർക്കിച്ച് സ്വകാര്യ ബസ് ഡ്രൈവർമാർ, പോകാനാകാതെ വിവേക് എക്‌സ്‌പ്രസ് പിടിച്ചിട്ടു

കാസ‌ർകോട്: റെയിൽവേ ഗേറ്റിൽ മുഖാമുഖം വന്ന ബസുകൾ മാറ്റാതെ ഡ്രൈവർമാർ പരസ്‌പരം തർക്കിച്ചതോടെ ട്രെയിൻ പിടിച്ചിട്ടു. കാസർകോട് തൃക്കരിപ്പൂർ-പയ്യന്നൂർ റൂട്ടിൽ ബീരിച്ചേരി റെയിൽവെ ഗേറ്റിലാണ് അസാധാരണ സംഭവം. മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന കന്യാകുമാരി-ദിബ്രുഗഡ് വിവേക് എക്‌സ്‌പ്രസാണ് നിർത്തിയിടേണ്ടി വന്നത്.

ഇന്നലെ ഉച്ചയ്‌ക്ക് 12.30ഓടെയാണ് സംഭവം. ചെറുവത്തൂർ ഭാഗത്ത് നിന്നും വന്ന സ്വകാര്യബസ് റെയിൽവേ ഗേറ്റ് കടക്കുന്നതിനിടെ മറുഭാഗത്ത് പയ്യന്നൂരിൽ നിന്ന് തൃക്കരിപ്പൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് എതിരേ വന്നു. ഒരു ബസിന്റെ പിൻഭാഗം ട്രെയിൻവരുന്ന ട്രാക്കിലേക്ക് തള്ളിനിന്നു. മുന്നറിയിപ്പ് ലഭിച്ചിട്ടും ഇരു ബസ് ഡ്രൈവർമാരും തർക്കം തുടർന്നതോടെ ഗേറ്റ് അടക്കാൻ കഴിഞ്ഞില്ല. തുടർന്ന് റെയിൽവേ ഗേറ്റിന് 500 മീറ്ററകലെ ട്രെയിൻ നിർത്തി. ഈ സമയം നാട്ടുകാരും റെയിൽവേ ഗേറ്റ് കീപ്പറും ഇടപെട്ടതോടെ പയ്യന്നൂരിൽ നിന്നെത്തിയ ബസ് പിന്നോട്ട് നീക്കി. അഞ്ച് മിനിട്ടോളം ട്രെയിൻ ഇവിടെ തുടരേണ്ടി വന്നു. ഇതോടെ പിന്നാലെ വന്ന ട്രെയിനുകളും വൈകി.


Source link

Related Articles

Back to top button