ആശാവർക്കർ ചോദിച്ചപ്പോൾ ഗർഭിണിയല്ലെന്ന് പറഞ്ഞു, 2 മാസത്തിനു ശേഷം പ്രസവം; സിറാജുദ്ദീന്റെ പേരു പോലും അയൽവാസികൾക്ക് അറിയില്ല

മലപ്പുറം ∙ ചട്ടിപ്പറമ്പിൽ വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ അടിമുടി ദുരൂഹത. കുടുംബം ഒന്നര വർഷമായി ഇവിടെ താമസിക്കുന്നുണ്ടെങ്കിലും അയൽവാസികളുമായോ നാട്ടുകാരുമായോ സൗഹൃദമില്ല. സിറാജുദ്ദീന്റെ പേരും വീട്ടിൽ എത്ര കുട്ടികളുണ്ടെന്നതും ഇന്നലെ വാർത്ത വരുമ്പോഴാണു തൊട്ടടുത്ത അയൽവാസികൾ പോലും അറിയുന്നത്.കാസർകോട്ട് മതാധ്യാപകനാണെന്നാണു സിറാജുദ്ദീൻ താമസത്തിനു വന്ന സമയത്തു പറഞ്ഞിരുന്നത്. പ്രഭാഷണത്തിനും പോകാറുണ്ട്. ‘മടവൂർ കാഫില’യെന്ന 63,500 പേർ സബ്സ്ക്രൈബ് ചെയ്ത യുട്യൂബ് ചാനലുണ്ട്. അസ്മ കുട്ടികളെ സ്കൂളിലയയ്ക്കാൻ മാത്രമാണു പുറത്തിറങ്ങുന്നതെന്ന് അയൽവാസികൾ പറയുന്നു.ജനുവരിയിൽ ആശാവർക്കർ വീട്ടിലെത്തി, ഗർഭിണിയാണോയെന്ന് അസ്മയോട് അന്വേഷിച്ചിരുന്നു. വീട്ടിൽനിന്നു പുറത്തിറങ്ങാതെ, ജനലിലൂടെ അല്ലെന്നു മറുപടി നൽകി. എന്നാൽ, കഴിഞ്ഞ ദിവസം അയൽവാസികൾ അന്വേഷിച്ചപ്പോൾ ഗർഭിണിയാണെന്നും 8 മാസമായെന്നും പറഞ്ഞിരുന്നു.
Source link