KERALAMLATEST NEWS

ഓപ്പറേഷൻ ഡി-ഹണ്ട്: 179 പേ‌ർ കൂടി അറസ്റ്റിൽ

തിരുവനന്തപുരം: ഓപ്പറേഷൻ ഡി-ഹണ്ട് സ്‌പെഷ്യൽ ഡ്രൈവിൽ 179 പേരെ കൂടി അറസ്റ്റ് ചെയ്തു. 169 കേസുകൾ രജിസ്റ്റർ ചെയ്തു. 0.103 കിലോഗ്രാം എം.ഡി.എം.എ,4.5 കിലോഗ്രാം കഞ്ചാവ്,128 കഞ്ചാവ് ബീഡി എന്നിവയും പിടിച്ചെടുത്തു. മയക്കുമരുന്ന് വില്പനയിൽ ഏർപ്പെട്ടതായി സംശയിച്ച 2,306 പേരെ പരിശോധിച്ചതിൽ നിന്നാണ് മയക്കുമരുന്നും പ്രതികളെയും പിടികൂടിയത്. പൊലീസ് എ.ഡി.ജി.പിയുടെ മേൽനോട്ടത്തിൽ ആന്റി നർക്കോട്ടിക്സ് ഇന്റലിജൻസ് സെല്ലും എൻ.ഡി.പി.എസ് കോോർഡിനേഷൻ സെല്ലും ചേർന്നാണ് പരിശോധന നടത്തിയത്.


Source link

Related Articles

Back to top button