INDIA

17.7 കിലോ സ്വർണം കിണറ്റിൽ, നായ എത്താതിരിക്കാൻ മുളകുപൊടി, പക്ഷേ പിടിവീണു, മണിഹെയ്സ്റ്റ് പഠിപ്പിച്ച പാഠം


കോട്ടയം∙ കർണാടകയിലെ ദാവനഗരെ ന്യാമതി എസ്ബിഐ ശാഖയിൽനിന്ന് കവർച്ച ചെയ്ത 13 കോടി രൂപ വിലയുള്ള 17.7 കിലോ സ്വർണം കഴിഞ്ഞ ദിവസമാണു പൊലീസ് കണ്ടെടുത്തത്. ഒക്ടോബർ 26ന് നടന്ന കവർച്ച കേസിൽ 5 മാസത്തിന് ശേഷമാണ് പൊലീസ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. കോടികൾ വിലയുള്ള സ്വർണം കവർച്ച ചെയ്യുന്ന കേസ് ദാവനഗരെ ജില്ലയിൽ തന്നെ അപൂർവമായിരുന്നു. പൊലീസിന്റെ ചിട്ടയായ അന്വേഷണമാണ് ഒരു തെളിവും അവശേഷിപ്പിക്കാതെ ചെയ്ത കേസിൽ വഴിത്തിരിവായത്. കഴിഞ്ഞ ദിവസം കർണാടക മുഖ്യമന്ത്രി നേരിട്ടെത്തിയാണ് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥരെ അനുമോദിച്ചത്. സ്വർണം കവർച്ച ചെയ്തു കിണറ്റിൽ സൂക്ഷിച്ച സംഘത്തിന്റേത് സിനിമാക്കഥപോലൊരു മോഷണമായിരുന്നു. എന്നാൽ ഈ കേസിൽ മറ്റൊരു ട്വിസ്റ്റ് കൂടിയുണ്ട്. കർണാടകയിൽ നടന്ന ഈ കേസിന്റെ അന്വേഷണ ചുമതല ഒരു മലയാളിക്കായിരുന്നു. കോട്ടയം കറുകച്ചാൽ സ്വദേശിയായ സാം വർഗീസിന്. കേരളത്തിൽ നിന്നുള്ള ഐപിഎസ് ഉദ്യോഗസ്ഥനായ സാമിന് തന്റെ കരിയറിലെ തന്നെ മികച്ച അനുഭവമായിരുന്നു ഈ മോഷണക്കേസ്. കരിയർ തുടങ്ങി ഒരു വർഷം തികയുന്നതിനു മുമ്പാണ് ഇത്രയും ചലഞ്ചിങ്ങായൊരു കേസ് അദ്ദേഹത്തെ തേടിയെത്തിയത്. അന്വേഷണ ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവമായിരുന്നു ഈ കേസെന്നും മുന്നോട്ടുള്ള ജീവിതത്തിലും ‌ഇത് വലിയ വഴിത്തിരിവാകുമെന്നു സാം വർഗീസ് മനോരമ ഓൺലൈനിനോട് പറഞ്ഞു.ഒരു തെളിവും അവശേഷിപ്പിക്കാത്ത കൃത്യമായി ആസൂത്രണം 


Source link

Related Articles

Back to top button