'65കാരന്‍റെ കാമുകി 30കാരി'; പരിഹാസ കമന്റിന് മാളവിക മോഹനന്റെ മറുപടി വൈറൽ

മോഹൻലാലിനൊപ്പമുള്ള പുതിയ ചിത്രം ‘ഹൃദയപൂർവ’ത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചപ്പോൾ പരിഹാസ കമന്റിട്ട വ്യക്തിക്ക് മറുപട നൽകി മാളവിക മോഹനൻ. ചിത്രത്തിന്റെ ഷൂട്ടിനിടയിൽ നിന്നെടുത്ത ചിത്രങ്ങൾ ആരാധകർക്കായി താരം പങ്കുവച്ചിരുന്നു. അഥിനു താഴെയാണ് പരിഹാസ കമന്റ് പ്രത്യക്ഷപ്പെട്ടത്. ’65കാരന്‍റെ കാമുകിയായി 30കാരി. പ്രായത്തിന് ചേരാത്ത വേഷങ്ങളാണ് ഈ മുതിര്‍ന്ന നടന്മാര്‍ ചെയ്യുന്നത്’ എന്നായിരുന്നു ഒരു കമന്‍റ്. ഇതിനു മറുപടിയുമായി മാളവിക തന്നെ എത്തുകയായിരുന്നു. ‘കാമുകനാണെന്ന് താങ്കളോട് ആര് പറഞ്ഞു? നിങ്ങളുടെ പാതിവെന്ത അടിസ്ഥാനരഹിതമായ അനുമാനങ്ങള്‍ കൊണ്ട് ആളുകളേയും സിനിമകളേയും വിലയിരുത്തുന്നത് നിര്‍ത്തൂ’, മാളവിക കുറിച്ചു. മാളവികയുടെ മറുപടിയെ നിരവധി പേർ പിന്തുണച്ചു. കൂടാതെ, മോഹൻലാലിന്റെയും മാളവികയുടെ കോംബിനേഷനെ പരിഹസിച്ച വ്യക്തിക്ക് മറുപടിയുമായി വേറെ ചിലരും എത്തി. ‘നിങ്ങൾ പറയുന്നതു കേട്ടാൽ തോന്നും, സിനിമയുടെ തിരക്കഥ നിങ്ങൾ വായിച്ചു കഴിഞ്ഞെന്ന്’ എന്നായിരുന്നു ഒരാളുടെ മറുപടി. ‘ബോളിവുഡിൽ അങ്ങനെയാകും. പക്ഷേ, മലയാളത്തിൽ തിരക്കഥ ആവശ്യപ്പെടുന്ന ഏതു റോളും അഭിനേതാക്കൾ ചെയ്യും’ എന്നായിരുന്നു മറ്റൊരാൾ മറുപടിയായി കുറിച്ച കമന്റ്.
Source link