രാജഭരണം തിരികെകൊണ്ടുവരാൻ നേപ്പാളിൽ പ്രക്ഷോഭം, രാഷ്ട്രീയ പ്രതിസന്ധി; ഇന്ത്യയ്ക്കെതിരേയും ആരോപണം

നേപ്പാളിൽ രാജവാഴ്ച നീക്കിയിട്ട് വർഷം 17 ആയി. 2015-ൽ സ്വീകരിച്ച ഭരണഘടനപ്രകാരം മതനിരപേക്ഷ റിപ്പബ്ലിക്കാണ് ആ രാജ്യം. പക്ഷേ, രാജഭരണം തിരിച്ചുവേണമെന്നും നേപ്പാളിനെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും ആവശ്യമുയരുന്നു ഇപ്പോൾ. മാർച്ച് 28-ന് ഈ ആവശ്യവുമായി ഒരുകൂട്ടമാളുകൾ തെരുവുപ്രക്ഷോഭം നടത്തി. ജനാധിപത്യപ്പാർട്ടികൾ നിറഞ്ഞ നേപ്പാൾസർക്കാർ പോലീസിനെയിറക്കി പ്രക്ഷോഭത്തെ നേരിട്ടു. വെടിവെപ്പും കണ്ണീർവാതകപ്രയോഗവുമുണ്ടായി. പ്രക്ഷോഭകരിൽ രണ്ടുപേർ മരിച്ചു. 20 പേർക്ക് പരിക്കേറ്റു. നൂറിലേറെപ്പേരെ അറസ്റ്റുചെയ്തു.രാജഭരണത്തിന് അനുകൂലമായി റാലി നടക്കുമ്പോൾ ആറുകിലോമീറ്റർ അകലെ ഇടതുമുന്നണിയുടെ എതിർറാലിയും നടന്നു. രണ്ട് മുൻ പ്രധാനമന്ത്രിമാർ, മാവോയിസ്റ്റ് സെന്റർ നേതാവ് പുഷ്പകമൽ ദഹലും (പ്രചണ്ഡ) യൂണിഫൈഡ് സോഷ്യലിസ്റ്റ് നേതാവ് മാധവ് കുമാർ നേപ്പാളും അവിടെ പ്രസംഗിച്ചു. വീണ്ടും കിരീടമണിയാമെന്ന സ്വപ്നം വേണ്ടെന്ന് അവർ രാജാവ് ഗ്യാനേന്ദ്ര ഷായ്ക്ക് മുന്നറിയിപ്പുനൽകി. രാജാവിനെ അറസ്റ്റുചെയ്യാൻ പ്രധാനമന്ത്രി കെ.പി. ശർമ ഒലിയോട് ആവശ്യപ്പെടുകയും ചെയ്തു.
Source link