കേരള സർവകലാശാല

കേരള സർവകലാശാല 2024 സെപ്തംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എ. ഫിലോസഫി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഏപ്രിലിൽ നടത്തുന്ന എം.എ റഷ്യൻ പരീക്ഷകൾ 15മുതൽ ആരംഭിക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
ഏഴാം സെമസ്റ്റർ ബി.ടെക് പാർട്ട്‌ടൈം റീസ്ട്രക്‌ചേർഡ് കോഴ്സ് പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ്‌സി./ബി.കോം പരീക്ഷകളുടെ പ്രാക്ടിക്കൽ/ പ്രോജക്ട്/വൈവവോസി പരീക്ഷകൾ മേയ് 2 മുതൽ 9വരെ നടത്തും.
നിയമ ബിരുദ കോഴ്സുകളുടെ ഇന്റേണൽ മാർക്ക് മെച്ചപ്പെടുത്തുന്നതിന് ത്രിവത്സര വിദ്യാർത്ഥികൾക്കും (2021 അഡ്മിഷൻ) പഞ്ചവത്സര വിദ്യാർത്ഥികൾക്കും (2019 അഡ്മിഷൻ) അപേക്ഷിക്കാം. കോഴ്സ്, ഒരു വർഷം കഴിഞ്ഞവർക്കും പരീക്ഷ വിജയിക്കാത്ത ഇന്റേണൽ മാർക്ക് പത്തിൽ കുറവുള്ളവർക്കും അപേക്ഷിക്കാം. ഒരു പേപ്പറിന് 525രൂപ നിരക്കിൽ ഒരു സെമസ്റ്ററിന് പരമാവധി 2100 അടയ്ക്കണം. വിവരങ്ങൾ www.keralauniversity.ac.in വെബ്സൈറ്റിൽ.
Source link