KERALAMLATEST NEWS
എട്ടാംക്ലാസ്: മിനിമം മാർക്ക് ഏർപ്പെടുത്തിയ ശേഷമുള്ള ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: എട്ടാംക്ലാസിൽ മിനിമം മാർക്ക് ഏർപ്പെടുത്തിയതിന് ശേഷമുള്ള ആദ്യ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പൂർണ രൂപത്തിലുള്ള ഫലപ്രഖ്യാനം ഇന്ന് ഉണ്ടാകുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഓരോ വിഷയത്തിലും മുപ്പത് ശതമാനമാണ് മിനിമം മാർക്ക്. എഴുത്തു പരീക്ഷയിൽ ഓരോ വിഷയത്തിലും ഇത് നേടാത്ത വിദ്യാർത്ഥികളുടെ വിവരങ്ങൾ 7ന് രക്ഷിതാക്കളെ അറിയിക്കും. ഇവർക്ക് 8 മുതൽ 24 വരെ അധിക പിന്തുണാ ക്ലാസുകൾ നൽകും. രാവിലെ 9.30 മുതൽ 12.30 വരെയായിരിക്കും ക്ലാസുകൾ. നിശ്ചിത മാർക്ക് നേടാത്ത വിഷയങ്ങളിൽ മാത്രം പിന്തുണാ ക്ലാസുകളിൽ പങ്കെടുത്താൽ മതിയാകും. 25 മുതൽ 28 വരെ പുനഃപരീക്ഷയും 30ന് ഫലപ്രഖ്യാപനവും നടത്തും. ഒമ്പതാംക്ലാസിൽ മുൻ വർഷത്തെ പോലെ സേ പരീക്ഷ നടത്തും.
Source link