Site icon onlinekeralanews.com

ഹോളിവുഡ് മേക്കിംഗിൽ പേട്രിയറ്റ് ട്രെയിലർ


ആരാധക ലോകത്തെ സാക്ഷിനിറുത്തി പേട്രിയറ്റ് എന്ന ബിഗ് ബഡ്‌ജറ്റ് ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് മമ്മൂട്ടിയും മോഹൻലാലും നിർവഹിച്ചു. തൃശൂർ രാഗം തിയേറ്ററിൽ മമ്മൂട്ടിയും എറണാകുളം കവിത തിയേറ്ററിൽ മോഹൻലാലും ട്രെയിലർ ലോഞ്ച് നിർവഹിച്ചു.ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ ഇതാദ്യമാണ് വ്യത്യസ്ത ലൊക്കേഷനിൽ രണ്ടു മെഗാ താരങ്ങൾ ഒരു സിനിമയുടെ ട്രെയിലർ ലോഞ്ച് നിർവഹിക്കുന്നത്. ഹോളിവുഡ് മേക്കിംഗിൽ ആണ് പേട്രിയറ്റ്. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായി റിലീസിന് ഒരുങ്ങുന്ന പേട്രിയറ്റ് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്നു. ചിത്രത്തിന്റെ രചനയും മഹേഷ് നാരായണൻ ആണ്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര, രേവതി, രാജീവ് മേനോൻ എന്നിവരും പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നീ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ് നിർമ്മാണം. വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരു വർഷത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് പേട്രിയറ്റ് പൂർത്തിയായത്. മലയാളത്തിൽ ഏറ്റവുമധികം രാജ്യങ്ങളിൽ ചിത്രീകരിച്ച സിനിമ എന്ന ബഹുമതിയും ഇപ്പോൾ പേട്രിയറ്റിനാണ്.ബോളിവുഡിലെ സൂപ്പർ താര ചിത്രങ്ങൾക്ക് ദൃശ്യം ഒരുക്കി ശ്രദ്ധ നേടിയ മനുഷ് നന്ദൻ ആണ് ക്യാമറ.


Source link
Exit mobile version