ഗോൾഡൻ സമ്ര

ബുവാനോസ് ആരീസ്: 2025 ഐഎസ്എസ്എഫ് ലോകകപ്പ് ഷൂട്ടിംഗിൽ ഇന്ത്യക്കായി ആദ്യ ഗോൾഡ് സ്വന്തമാക്കി സിഫ്റ്റ് കൗർ സമ്ര. ബുവാനോസ് ആരീസിൽ നടക്കുന്ന ലോകകപ്പിൽ വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷനിലാണ് ഇരുപത്തിമൂന്നുകാരിയായ സമ്ര 458.6 പോയിന്റുമായി ഒന്നാമതെത്തിയത്. 455.3 പോയിന്റുമായി ജർമനിയുടെ അനീറ്റ മൻഗോൾഡ് വെള്ളിയും കസാക്കിസ്ഥാന്റെ അരിന അൽറ്റഹോവ 445.9 പോയിന്റുമായി വെങ്കലവും സ്വന്തമാക്കി.
അതേസമയം, ആഷി ചൗക്സീ, ശ്രീയങ്ക സദൻകി എന്നീ ഇന്ത്യൻ താരങ്ങൾ ക്വാളിഫയറിൽ 17, 22 സ്ഥാനങ്ങളിലായി പുറത്തായി. നേരത്തേ ഇന്ത്യയുടെ ചിയാൻ സിംഗ് പുരുഷ 50 മീറ്റർ റൈഫിളിൽ വെങ്കലം നേടിയിരുന്നു.
Source link