LATEST NEWS

വിറക് ശേഖരിക്കാൻ പറമ്പിലെത്തി; മിന്നലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം


മാവൂർ ∙ മിന്നലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. താത്തൂർ എറക്കോട്ടുമ്മൽ അബൂബക്കറിന്റെ ഭാര്യ ഫാത്തിമ (50) ആണ് വൈകുന്നേരം അഞ്ചുമണിയോടെ ഉണ്ടായ മിന്നലേറ്റ് മരിച്ചത്. ഫാത്തിമ തൊഴിലുറപ്പ് തൊഴിലാളി ആയിരുന്നു. വൈകുന്നേരം വീടിനടുത്തുള്ള പറമ്പിൽ വിറക് ശേഖരിക്കാൻ പോയപ്പോഴായിരുന്നു അപകടം. ശേഖരിച്ചുവച്ച വിറകും സമീപത്തു നിന്നിരുന്ന തെങ്ങും മിന്നലിൽ കത്തിയമർന്നു.മൃതദേഹം മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലക്ക് കൊണ്ടുപോയി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മക്കൾ: റഹീസ്, റംഷിദ, റമീസ, രഹ്‌ന ഭാനു.


Source link

Related Articles

Back to top button