ട്രെയിനിൽനിന്ന് ഒന്നര വയസ്സുകാരിയെ തട്ടിയെടുത്തു; യാത്രക്കാരുടെ ജാഗ്രതയാൽ പ്രതി പിടിയിൽ

പാലക്കാട് ∙ ട്രെയിൻ യാത്രയ്ക്കിടെ ഒന്നര വയസ്സുള്ള പെൺകുട്ടിയെ തട്ടിയെടുത്തയാൾ പിടിയിൽ. തമിഴ്നാട് ഡിണ്ടിഗൽ സ്വദേശി വെട്രിവേലാണ് യാത്രക്കാരുടെ ഇടപെടൽ മൂലം പൊലീസിന്റെ പിടിയിലായത്. ഒഡീഷക്കാരായ ദമ്പതികളുടെ കുട്ടിയെയാണ് തട്ടിയെടുത്തത്. കുഞ്ഞിനെ അച്ഛനമ്മമാരെ ഏൽപിച്ചു. ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ഇന്നു പുലർച്ചെ 12.30ന് കുഞ്ഞുമായി ഒരാൾ നിൽക്കുന്നതു കണ്ട് സംശയം തോന്നിയ യാത്രക്കാർ പൊലീസിനെ അറിയിക്കുകയായിരുന്നു. ടൗൺ നോർത്ത് പൊലീസ് എത്തി ഇയാളെ ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ മറുപടിയാണു ലഭിച്ചത്. ഇതോടെ ഇയാളെയും കുഞ്ഞിനെയും പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇതിനിടെ, ഒഡീഷയിൽ നിന്നു വന്ന ട്രെയിനിൽവച്ച് കുഞ്ഞിനെ നഷ്ടപ്പെട്ടതായി മാതാപിതാക്കൾ തൃശൂരിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഇവരെ തൃശൂരിലെത്തിച്ചു. കുട്ടി ഇവരുടേതാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. 10 വർഷമായി ആലപ്പുഴയിൽ ജോലി ചെയ്യുകയാണ് ഒഡീഷക്കാരായ ദമ്പതിമാർ.
Source link