INDIA

‘പള്ളിയോ ഖബർസ്ഥാനോ തൊടാൻ പോകുന്നില്ല; വഖഫ് ബിൽ ഗുണം ചെയ്യുക സ്ത്രീകൾക്ക്’


ന്യൂഡൽഹി∙ വഖഫ് (ഭേദഗതി) ബിൽ മുസ്‌ലിം സമുദായത്തിലെ സ്ത്രീകൾക്കു ഗുണം ചെയ്യുമെന്ന് ബിജെപി എംപിയും മുൻ നിയമമന്ത്രിയുമായ രവിശങ്കർ പ്രസാദ്. കഴിഞ്ഞ ദിവസം ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് രവിശങ്കർ പ്രസാദ് ഇക്കാര്യം പറഞ്ഞത്. വഖഫ് നിയമഭേദഗതിയുടെ പേരിൽ ഒരു പള്ളിയോ, ആരാധനാലയമോ, ഖബർസ്ഥാനോ ആരും തൊടാൻ പോകുന്നില്ലെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.  ‘‘പ്രശ്നം വളരെ ലളിതമാണ്. നല്ല ഉദ്ദേശ്യങ്ങൾക്കായി സൃഷ്ടിച്ചതാണ് വഖഫ്. എന്നാൽ വഖഫ് നിയമങ്ങൾ ശരിയായി നടപ്പിലാക്കുന്നുണ്ടോ ഇല്ലയോ എന്നതാണ് സംശയം. വഖഫ് ഒരു മതപരമായ സ്ഥാപനമല്ല. അത് നിയമാനുസൃതമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ്. ‘മുത്തവാലി’ക്ക് (മാനേജർ) വഖഫ് സ്വത്തിന്മേൽ യാതൊരു അവകാശവുമില്ല, ബിൽ മുസ്‌ലിം സ്ത്രീകളെ ശാക്തീകരിക്കുകയും വിധവകളെയും സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരെ സഹായിക്കുകയും ചെയ്യും. ലോകത്ത് ഏറ്റവും കൂടുതൽ വഖഫ് സ്വത്തുക്കൾ ഇന്ത്യയിലാണ്.’’ – രവിശങ്കർ പ്രസാദ് പറഞ്ഞു.


Source link

Related Articles

Back to top button