LATEST NEWS

പെണ്‍കുട്ടിയുടെ സഹോദരനെയും പീഡിപ്പിച്ചു: സ്നേഹയ്ക്കെതിരെ വീണ്ടും പോക്സോ കേസ്


കണ്ണൂർ∙ തളിപ്പറമ്പിൽ 12 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ മറ്റൊരു പോക്സോ കേസ് കൂടി. പുളിപറമ്പ് തോട്ടാറമ്പിലെ സ്നേഹ മെർലിനെതിരെയാണ് (23) തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. നേരത്തെ പീഡനത്തിന് ഇരയായ തളിപ്പറമ്പ് സ്വദേശിനിയായ സ്കൂൾ വിദ്യാർഥിനിയുടെ 15 വയസ്സുകാരനായ സഹോദരനെയാണ് സ്നേഹ പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം യുവതിക്കെതിരെ കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്നേഹക്കെതിരെ വീണ്ടും പോക്സോ കേസ് ചുമത്തിയത്.കഴിഞ്ഞ മാസമാണ് സ്നേഹക്കെതിരെ ആദ്യ പോക്സോ കേസെടുത്തത്. സ്കൂളിൽ വച്ച് 12 വയസ്സുകാരിയുടെ ബാഗ് അധ്യാപിക പരിശോധിച്ചതോടെയാണ് വിവരങ്ങൾ പുറംലോകം അറിയുന്നത്. ബാഗിൽനിന്നു ലഭിച്ച മൊബൈൽഫോണിൽ സംശയാസ്പദമായ ദൃശ്യങ്ങൾ കണ്ടതിനെ തുടർന്ന് അധ്യാപിക വിവരം ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. തുടർന്നു നടത്തിയ കൗൺസലിങ്ങിലാണ് കുട്ടി പീഡന വിവരം തുറന്നുപറഞ്ഞത്. ഫെബ്രുവരിയിലായിരുന്നു സ്നേഹ പെൺകുട്ടിയെ പീഡിപ്പിച്ചത്. സ്നേഹയുടെ പേരിൽ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ മുൻപും പോക്സോ കേസുണ്ട്. സിപിഐ കണ്ണൂർ ജില്ലാ കൗൺസിൽ അംഗം കെ.മുരളീധരനെ ആക്രമിച്ച കേസിലും സ്നേഹ പ്രതിയാണ്.


Source link

Related Articles

Back to top button