അജിത്തിനൊപ്പം പ്രിയ വാരിയരും ഷൈൻ ടോമും; ‘ഗുഡ് ബാഡ് അഗ്ലി’ ട്രെയിലർ

വിശാൽ ചിത്രം ‘മാർക്ക് ആന്റണി’ക്കു ശേഷം അജിത്തിനെ നായകനാക്കി ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ‘ഗുഡ് ബാഡ് അഗ്ലി’യുടെ ട്രെയിലർ എത്തി. അജിത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്. പക്കാ സ്റ്റൈലിഷ് ആക്‌ഷൻ ചിത്രമാകും ഗുഡ് ബാഡ് അഗ്ലി എന്ന സൂചനയാണ് ടീസർ നൽകുന്നത്. ടീസറിൽ പല ഗെറ്റപ്പിൽ അജിത് എത്തുന്നുണ്ട്. തൃഷയാണ് സിനിമയിൽ നായികയായി എത്തുന്നത്. രമ്യ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. തൃഷയ്ക്ക് പുറമെ തെന്നിന്ത്യൻ നായിക സിമ്രാനും സിനിമയുടെ ഭാഗമാകുമെന്ന റിപ്പോർട്ടുകളുണ്ട്. പ്രിയ വാരിയർ, ഷൈൻ ടോം ചാക്കോ, സുനിൽ, പ്രഭു, പ്രസന്ന, അർജുൻ ദാസ്, റെഡിൻ കിങ്‌സ്‌ലി, യോഗി ബാബു എന്നിവരാണ് മറ്റ് താരങ്ങൾ.മൂന്ന് ലുക്കിലാണ് അജിത് സിനിമയിലെത്തുന്നത്. സംഗീതം ജി.വി. പ്രകാശ്. ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. ഏപ്രിൽ 10 ന് ചിത്രം തിയറ്ററുകളിലെത്തും.
Source link