INDIA

ട്രംപിന്റെ പകരം തീരുവ 9ന് പ്രാബല്യത്തിൽ; തീരുവ തിരുത്തി, 26% തന്നെ


വാഷിങ്ടൻ ∙ ഇന്ത്യയ്ക്കുള്ള യുഎസിന്റെ പകരം തീരുവ 27% എന്ന് വൈറ്റ് ഹൗസ് രേഖകളിൽ പറഞ്ഞിരുന്നതു തിരുത്തി 26% ആക്കി പുതുക്കി പ്രസിദ്ധീകരിച്ചു.  പ്രസിഡന്റ് ഡോണൾഡ് ട്രംപ് പകരം തീരുവ പ്രഖ്യാപനം നടത്തുമ്പോ‍ൾ ഉയർത്തിക്കാട്ടിയ ചാർട്ടിലേതു പോലെയാക്കിയാണു പുതുക്കിയത്. 9ന് പ്രാബല്യത്തിൽ വരും. യുഎസ് പ്രഖ്യാപിച്ച 34% പകരം തീരുവയ്ക്ക് അതേ നിരക്കിൽ മറുപടി നൽകി ചൈന ഇന്നലെ വ്യാപാരയുദ്ധത്തിലെ ആദ്യ വെടിപൊട്ടിച്ചു. നിലവിലുള്ള തീരുവകൾക്കു പുറമേയാണ് ചൈനയുടെ പുതിയ മറുപടി തീരുവ. പകരം തീരുവ പ്രഖ്യാപനത്തിനു പിന്നാലെ ഓഹരി വിപണിക്കുണ്ടായ തിരിച്ചടി തുടരുകയാണ്. സെൻസെക്സ് 76,000 പോയിന്റിന് താഴെ എത്തി. സ്വർണവിലയിലും വൻ ഇടിവ് രേഖപ്പെടുത്തി. സംസ്ഥാനത്ത് ഇന്നലെ ഒറ്റയടിക്ക് പവന് 1280 രൂപ കുറഞ്ഞ് 67200 രൂപയായി.  പകരം തീരുവ ഇന്ത്യയിലെ സമുദ്രോൽപന്ന കയറ്റുമതിയെ കാര്യമായി ബാധിച്ചു തുടങ്ങിയിട്ടുണ്ട്. സംസ്കരിച്ച ചെമ്മീനിന്റെ കയറ്റുമതി നിർത്തിവയ്ക്കാൻ ഇറക്കുമതിക്കാരുടെ നിർദേശം വന്നതോടെ കേരളത്തിലുൾപ്പെടെ ചെമ്മീൻ സംസ്കരണവും കയറ്റുമതിയും നിലയ്ക്കുന്ന മട്ടാണ്. 


Source link

Related Articles

Back to top button