TODAY'S RECAP ഗോകുലം ഓഫിസിൽ ഇഡി റെയ്ഡ്; ദിവ്യ ഉണ്ണി വിളിച്ചില്ലെന്ന് ഉമ തോമസ്– പ്രധാനവാർത്തകൾ വായിക്കാം

പ്രമുഖ വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലന്റെ ഓഫിസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ പരിശോധനയായിരുന്നു ഇന്നത്തെ പ്രധാന വാര്‍ത്തകളിലൊന്ന്. മന്ത്രി സജി ചെറിയാനും നടി ദിവ്യ ഉണ്ണിക്കുമെതിരെ ഉമ തോമസ് എംഎൽഎ നടത്തിയ രൂക്ഷ വിമർശനം, സുകാന്തിന്റെ അറസ്റ്റ് തടയാതെ ഹൈക്കോടതി, ക്ഷേമപെൻഷന് 820 കോടി അനുവദിച്ചെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ, പകരച്ചുങ്കത്തിൽ നടുങ്ങി ഏഷ്യൻ വിപണികൾ എന്നിവയായിരുന്നു മറ്റു പ്രധാന വാർത്തകളിൽ ചിലത്. ഈ വാർത്തകൾ ഒരിക്കൽ കൂടി വിശദമായി വായിക്കാം. പ്രമുഖ വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലന്റെ കോഴിക്കോട്ടെ കോര്‍പറേറ്റ് ഓഫിസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ പരിശോധന അവസാനിച്ചു. രാവിലെ പതിനൊന്നരയോടെ ആരംഭിച്ച പരിശോധന മൂന്നു മണിയോടെയാണ് അവസാനിച്ചത്. ഗോകുലം ഗോപാലനോട് എത്രയും വേഗം ചെന്നൈയിലെ ഓഫിസിലെത്താനും ഇഡി നിർദേശം നൽകിയിട്ടുണ്ട്. കൊച്ചിയില്‍ നിന്നെത്തിയ സംഘമാണ് പരിശോധന നടത്തിയത്. അരയിടത്തുപാലത്തെ ഗോകുലം മാളിന് സമീപത്തെ ഓഫിസിലായിരുന്നു പരിശോധന. ഇന്ന് രാവിലെ ചെന്നൈയിലെ ഗോകുലം ഓഫിസിലാണ് ആദ്യം പരിശോധന തുടങ്ങിയത്. പിന്നാലെ കോഴിക്കോട്ടെ ഓഫിസുകളിലും പരിശോധന നടത്തുകയായിരുന്നു.കലൂർ സ്റ്റേഡിയത്തിൽ നൃത്ത പരിപാടിയുടെ സ്റ്റേജ് തയാറാക്കിയത് കുട്ടികൾ മണ്ണപ്പം ഉണ്ടാക്കുന്നതുപോലെ ആയിരുന്നെന്ന് ഉമ തോമസ് എംഎൽഎ. മന്ത്രി സജി ചെറിയാനും നടി ദിവ്യ ഉണ്ണിക്കുമെതിരെ രൂക്ഷ വിമർശനവും എംഎൽഎ ഉന്നയിച്ചു. മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ തനിക്ക് വീണ് പരുക്കേറ്റശേഷവും മന്ത്രി സജി ചെറിയാൻ ആ പരിപാടിയിൽ തുടർന്നെന്നും അദ്ദേഹത്തിന്റെ സമീപനം സാംസ്കാരിക മന്ത്രിക്ക് സംസ്കാരമുണ്ടോയെന്ന സംശയം തനിക്കുണ്ടാക്കിയെന്നും ഉമ തോമസ് പറഞ്ഞു.ഒപ്പം താമസിച്ചിരുന്ന ഇന്റലിജന്റ്‌സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥ എന്തിനാണ് ആത്മഹത്യ ചെയ്തത് എന്ന് സഹപ്രവർത്തകനായ സുകാന്തിനോട് ഹൈക്കോടതി. യുവതിക്കൊപ്പമാണ് താമസിച്ചിരുന്നത് എന്ന് സുകാന്ത് പറയുന്നു. ആ യുവതി ആത്മഹത്യ ചെയ്തു എങ്കിൽ അതിൽ സുകാന്തിന് ഉത്തരവാദിത്തമില്ലേ എന്നും കോടതി ആരാഞ്ഞു. ഐബി ഉദ്യോഗസ്ഥൻ കൂടിയായ സുകാന്തിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ. മറുപടി സമർപ്പിക്കാൻ പൊലീസിന് നിർേദശം നൽകി കേസ് പിന്നീട് പരിഗണിക്കാൻ മാറ്റി.
Source link