ട്രംപിന്റെ പകരം തീരുവ: കേരള കയറ്റുമതിക്ക് ഒരേസമയം അവസരം, ആഘാതം

കൊച്ചി∙ 27% പകരം തീരുവ യുഎസിലേക്കുള്ള ഇന്ത്യൻ കയറ്റുമതിക്ക് ആഘാതമാവുമ്പോൾ തന്നെ ചില ഉൽപന്നങ്ങൾക്ക് അവസരവും തുറക്കുന്നു. ഇന്ത്യയോടു മത്സരിക്കുന്ന മറ്റു രാജ്യങ്ങൾക്ക് ചുങ്കം ഇതിലും കൂടുതലാണെന്നതാണു കാരണം. പക്ഷേ, ഉൽപന്നങ്ങൾക്ക് അമേരിക്കൻ ആഭ്യന്തര വിപണിയിൽ വില കയറുമെന്നതിനാൽ യുഎസ് സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങുമെന്നതു കയറ്റുമതിക്ക് തിരിച്ചടിയാവും. കേരളത്തിന്റെ മത്സ്യ, ഭക്ഷ്യവിഭവ, ഐടി, കയറ്റുമതികൾ ഇടിവു നേരിടാം. വസ്ത്ര, കാഷ്യു, കയർ, യന്ത്ര ഉൽപന്നങ്ങൾക്ക് അവസരവുമുണ്ട്.∙റെഡിമെയ്ഡ് വസ്ത്രം വസ്ത്ര കയറ്റുമതിയിൽ കേരളം ഉൾപ്പെടെ ഇന്ത്യയ്ക്കാകെ നേട്ടമാണ്. റെഡിമെയ്ഡ് വസ്ത്രത്തിൽ മത്സരിക്കുന്ന മറ്റു രാജ്യങ്ങൾക്കെല്ലാം ചുങ്കം ഇന്ത്യയെക്കാൾ 8% മുതൽ 23% വരെ അധികമാണ്. ഇതു വലിയ അവസരം ആവുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. കൈത്തറി, ഖാദി മേഖലയെയും കാര്യമായി ബാധിക്കില്ലെന്നു വിലയിരുത്തൽ∙ഭക്ഷ്യവിഭവങ്ങൾ ഇന്ത്യയിൽ നിന്ന് 770 കോടി ഡോളറിന്റെ ഭക്ഷ്യ വിഭവങ്ങൾ യുഎസിലേക്കു കയറ്റുമതി ചെയ്യുമ്പോൾ പലതരം ചിപ്സുകളും കേക്കും റെഡി ടു ഈറ്റ് വിഭവങ്ങളും ശീതീകരിച്ച വിഭവങ്ങളും കേരളത്തിൽ നിന്നു പോകുന്നു. യുഎസിൽ ഇവയുടെ 60% ഉപയോക്താക്കൾ മലയാളികളാണ്. ബാക്കി അമേരിക്കക്കാരും ഏഷ്യൻ രാജ്യക്കാരും. പകരം തീരുവ ഇവയുടെ വില ഉയർത്തുന്നതോടെ വിൽപനയും ഇറക്കുമതിയും കുറയും.
Source link