WORLD

വിമാനത്തിൽ യാത്രക്കാരികൾ തമ്മിൽ കയ്യാങ്കളി; ശാന്തരാക്കാൻ ശ്രമിച്ച വനിതാജീവനക്കാരിക്ക് കടിയേറ്റു


ബെയ്ജിങ്: വിമാനത്തിലെ രണ്ട് യാത്രക്കാരികള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടെ വനിതാ ക്രൂ അംഗത്തിന് കടിയേറ്റു. തര്‍ക്കത്തിലേര്‍പ്പെട്ട വനിതകളിലൊരാളാണ് ജീവനക്കാരിയുടെ കയ്യില്‍ കടിച്ചത്. ഷെന്‍ഷെന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ ചൊവ്വാഴ്ചയാണ് സംഭവം. യാത്രക്കാരികള്‍ ഇരുവരും ഒരേ നിരയിലുള്ള, തൊട്ടടുത്ത സീറ്റുകളിലാണ് ഇരുന്നിരുന്നത്. ഇരുവരും തമ്മില്‍ ശരീരഗന്ധത്തെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. ഒരു യാത്രക്കാരി മറ്റേ യാത്രക്കാരിയുടെ ശരീരഗന്ധം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് പറയുകയായിരുന്നു. ഇതോടെ, പരാതിയുന്നയിച്ച യാത്രക്കാരിയുടെ പെര്‍ഫ്യൂമിന്റെ ഗന്ധം തനിക്കും അസ്വസ്ഥതയുണ്ടാക്കുന്നെന്ന് മറ്റേ യാത്രക്കാരിയും പറഞ്ഞു.


Source link

Related Articles

Back to top button