ലണ്ടനിൽ നിന്ന് മുംബയിലേക്ക് പുറപ്പെട്ടവർ തുർക്കിയിൽ; 40 മണിക്കൂറിലേറെ കുടുങ്ങിക്കിടക്കുന്നു

മുംബയ്: ലണ്ടനിൽ നിന്ന് മുംബയിലേക്ക് പുറപ്പെട്ട വിമാന 40 മണിക്കൂറിലേറെയായി തുർക്കിയിലെ ദിയാർബക്കിർ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നു. ഇന്ത്യക്കാരടക്കം 250ലധികം യാത്രക്കാരാണ് വിർജിൻ അറ്റ്ലാന്റിക് വിമാനത്തിലുള്ളത്. ഏപ്രിൽ രണ്ടിനാണ് വിമാനം ലണ്ടനിൽ നിന്ന് മുംബയിലേക്ക് തിരിച്ചത്.
മെഡിക്കൽ എമർജൻസി വന്നതോടെ ദിയാർബക്കിർ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. ലാൻഡിംഗിന് ശേഷം വിമാനത്തിന് സാങ്കേതിക തകരാർ സംഭവിച്ചു. പരിശോധന നടത്തിവരികയാണെന്നാണ് അധികൃതർ പറയുന്നത്.
‘യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് ഞങ്ങൾ മുൻഗണന നൽകുന്നത്. അസൗകര്യമുണ്ടായതിൽ ഖേദം പ്രകടിപ്പിക്കുന്നു. സാങ്കേതിക പരിശോധന പൂർത്തിയാക്കി അധികൃതരിൽ നിന്ന് അനുമതി ലഭിച്ചാൽ വിമാനം ഏപ്രിൽ നാല് വെള്ളിയാഴ്ച പ്രാദേശിക സമയം 12:00 ന് ദിയാർബക്കിർ വിമാനത്താവളത്തിൽ നിന്ന് മുംബയിലേക്ക് യാത്ര തുടരും. അനുമതി ലഭിച്ചില്ലെങ്കിൽ നാളെ യാത്രക്കാരെ മറ്റൊരു മറ്റൊരു വിമാനത്തിലേക്ക് മാറ്റി യാത്ര പൂർത്തിയാക്കാനാണ് പദ്ധതി.’- അറ്റ്ലാന്റിക് വിർജിൻ വക്താവ് പറഞ്ഞു. യാത്രക്കാർക്ക് വിശ്രമിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും ലഘുഭക്ഷണവും നൽകുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, കുടുങ്ങിക്കിടക്കുന്ന യാത്രക്കാരും അവരുടെ കുടുംബാംഗങ്ങളും തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ വെളിപ്പെടുത്തി സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിട്ടുണ്ട്. വിമാനത്താവളത്തിൽ കാത്തുനിന്ന 300ഓളം യാത്രക്കാർക്ക് ഒറ്റ ടോയ്ലറ്റ് മാത്രമേയുള്ളൂവെന്ന് പലരും ആരോപിച്ചു.
My family along with 250+ passengers have been inhumanely treated by @virginatlantic .Why is this chaos not being covered in the @BBCWorld or global media?? Over 30 hours confined at a military airport in Turkey.
In contact with the @ukinturkiye to please more pressure needed pic.twitter.com/TIIHgE07bb
— Hanuman Dass (@HanumanDassGD) April 3, 2025