നേട്ടങ്ങളിൽ മുന്നിൽ ഈ തീയതികളിൽ ജനിച്ചവർ; ജനനത്തീയതികളിൽ മാറിമറിയുന്ന ഭാവി

ഭാഗ്യപ്പെരുമഴയിൽ ഈ തീയതികളിൽ ജനിച്ചവർ; ജനനത്തീയതികളിൽ മാറിമറിയുന്ന ഭാവി ജനന തീയതിയും മാസവും വർഷവുമെല്ലാം കൂട്ടിച്ചേർക്കുമ്പോൾ കിട്ടുന്ന സംഖ്യ ഓരോ വ്യക്തിയുടെയും ഭാവി തീരുമാനിക്കുന്നതിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. വിവാഹം, ജോലി, ആരോഗ്യം, സാമ്പത്തിക നില, പ്രശസ്തി, അധികാരം എന്നിവയെല്ലാം ജനനത്തീയതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. പേരും ജനനത്തീയതിയുമായും ചേരുന്നതാവണം. അല്ലാത്തപക്ഷം അത് പല പ്രശ്നങ്ങൾക്കും കാരണമാകാമെന്നാണ് സംഖ്യാശാസ്ത്രം പറയുന്നത്. നക്ഷത്രം, ജനനസമയം, ഗ്രഹനില എന്നിവയൊക്കെ പോലെ ഓരോ വ്യക്തിയുടെ പേരും ജനന തീയതിയും ഭാഗ്യനിർഭാഗ്യങ്ങൾ നിർവചിക്കും. ജനിച്ച ശേഷം തീയതി മാറ്റാൻ പറ്റില്ലെങ്കിലും പേരിൽ മാറ്റം വരുത്താൻ സാധിക്കുന്നതാണ്. അത് മാത്രമാണ് പരിഹാരവും. 1,10,19,28 തീയതികളിൽ ജനിച്ചവർ ഒന്ന് സൂര്യനെ പ്രതിനിധീകരിക്കുന്ന സംഖ്യയാണ്. ജന്മസംഖ്യ ഒന്ന് വരുന്നവർ പ്രഥമഗണനീയരാകും. രൂപത്തിലും ഭാവത്തിലും വ്യക്തി പ്രഭാവം ഉള്ളവരാകും. ഇവർ പ്രത്യേകം ശ്രദ്ധിക്കപ്പെടും. ആരുടെ മുന്നിലും തലകുനിക്കില്ല. ഇറങ്ങിത്തിരിക്കുന്ന കാര്യങ്ങൾ വിജയിപ്പിക്കാതെ പിൻമാറില്ല.3,12, 21,30 തീയതികളിൽ ജനിച്ചവർ വ്യാഴം അഥവാ ഗുരുവിന്റെ സംഖ്യയാണിത്. എല്ലാവരുടെയും പ്രശംസയും ആദരവും നേടും. എല്ലാ കാര്യങ്ങളും അടുക്കും ചിട്ടയോടെ ചെയ്യുന്നതും ഇവരുടെ പ്രത്യേകതയാണ്. വിദ്യ അന്യർക്ക് പകർന്ന് കൊടുക്കുന്നവരാകും. മറ്റുള്ളവരുടെ അനുകമ്പ നേടാൻ ശ്രമിക്കില്ല. ഉറച്ച ആത്മവിശ്വാസവും ആജ്ഞാശക്തിയും ഇക്കൂട്ടരുടെ സവിശേഷതയാണ്.
Source link