LATEST NEWS

കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി; ശ്വാസംമുട്ടി ആറ് വയസ്സുകാരന് ദാരുണാന്ത്യം


തിരുവനന്തപുരം ∙ അരുവിക്കരയിൽ ആറ് വയസ്സുകാരൻ കളിക്കുന്നതിനിടെ അബദ്ധത്തിൽ ഷാൾ കഴുത്തിൽ കുരുങ്ങി ശ്വാസംമുട്ടി മരിച്ചു. അരുവിക്കര ഇടത്തറ ശ്രീ ഭവനിൽ അമ്പു – ശ്രീജ ദമ്പതികളുടെ മകൻ അദ്വൈത് (6) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. തുണി എടുത്ത് കുരുക്കിട്ട് കളിക്കുന്നതിനിടെയാണ് അബദ്ധത്തിൽ ഷാൾ കഴുത്തിൽ കുരുങ്ങിയത്.വീട്ടിൽ കുട്ടിയുടെ അപ്പൂപ്പനും അമ്മൂമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. മാതാപിതാക്കൾ ജോലിക്ക് പോയിരുന്നു. വൈകിട്ട് 4ന് ഉറക്കമെഴുന്നേറ്റ് വന്ന അപ്പൂപ്പൻ നോക്കിയപ്പോഴാണ് തുണി കഴുത്തിൽ ചുറ്റി കുരുങ്ങി കസേരയിൽ ഇരിക്കുന്ന നിലയിൽ കുട്ടിയെ കണ്ടത്. നാട്ടുകാരെ വിളിച്ചു കൂട്ടി അരുവിക്കര സിഎച്ച്എസിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ. സംഭവത്തിൽ അരുവിക്കര പൊലീസ് കേസെടുത്തു.


Source link

Related Articles

Back to top button