CINEMA

മനോജ് കുമാർ എന്ന ബഹുമുഖ പ്രതിഭ; ഇന്ത്യയെ നെഞ്ചോട് ചേര്‍ത്തുപിടിച്ച ചലച്ചിത്രകാരന്‍


‘ഡപ്പാംകൂത്ത്’ സിനിമകളുടെ വിഹാരഭൂമിയായ ബോളിവുഡില്‍ വേറിട്ട ചലച്ചിത്ര ശ്രമങ്ങള്‍ കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച മനോജ് കുമാര്‍ എന്ന ചലച്ചിത്രകാരന്‍ 87-ാം വയസ്സില്‍ വിടവാങ്ങുമ്പോള്‍ സുദീര്‍ഘമായ ഒരു കാലത്തിന്റെ പ്രതിസ്പന്ദനങ്ങളാണ് അവസാനിക്കുന്നത്. നടന്‍, സംവിധായകന്‍, എഡിറ്റര്‍, ഗാനരചയിതാവ്, തിരക്കഥാകൃത്ത്..എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച ബഹുമുഖ പ്രതിഭയായിരുന്നു അദ്ദേഹം. ദേശഭക്തിക്ക് പ്രാധാന്യമുളള നിരവധി സിനിമകള്‍ ഒരുക്കുകയും അഭിനയിക്കുകയും ചെയ്തതോടെ അദ്ദേഹത്തിന് ഭരത്കുമാര്‍ എന്ന വിളിപ്പേര് ലഭിച്ചു. സിനിമയുടെ വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് ഏഴ് തവണ ദേശീയ ചലച്ചിത്രപുരസ്‌കാരം കരസ്ഥമാക്കിയ മനോജ്കുമാറിന് പത്മശ്രീയും ഫാാല്‍ക്കെ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ദിലീപ് കുമാറിനോട് ആരാധനഹരികൃഷ്ണ ഗോസ്വാമി എന്നായിരുന്നു യഥാർഥ പേര്. സിനിമയ്ക്ക് വേണ്ടി അത് മനോജ്കുമാര്‍ എന്ന് പരിഷ്‌കരിക്കുകയായിരുന്നു. അതിര്‍ത്തി പ്രവിശ്യയായ അബോട്ടാബാദില്‍ ജനിച്ച പഞ്ചാബി ബ്രാഹ്‌മണ കുടുംബത്തില്‍ ജനിച്ച അദ്ദേഹത്തിന്റെ കുടുംബം വിഭജനത്തെ തുടര്‍ന്ന് ഡല്‍ഹിയിലേക്ക് കുടിയേറി. ആര്‍ട്‌സില്‍ ബിരുദം നേടിയ അദ്ദേഹം അഭിനയ കലയില്‍ ആകൃഷ്ടനായി. ദിലീപ് കുമാറിന്റെ കടുത്ത ആരാധകനായ ഹരികൃഷ്ണ ഗോസ്വാമി തന്റെ പേര് മനോജ് കുമാര്‍ എന്നാക്കി. 


Source link

Related Articles

Back to top button