ട്രംപിന്റെ പകരച്ചുങ്കം; ചങ്കിടിപ്പോടെ ചെമ്മീനും

കൊച്ചി∙ ഇന്ത്യൻ സമുദ്രോൽപന്നങ്ങൾക്ക് അമേരിക്ക ഇറക്കുമതിച്ചുങ്കം കൂട്ടുന്നതു കയറ്റുമതി രംഗത്തു പ്രതിസന്ധിയാകും. അമേരിക്കയിലേക്കു മാത്രം 400 കോടി ഡോളറിന്റെ (34000 കോടി രൂപ) കയറ്റുമതിയാണുള്ളത്.അമേരിക്ക ഉൾപ്പെടെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള സമുദ്രോൽപന്നങ്ങൾക്ക് 30% ഇറക്കുമതിച്ചുങ്കം ഇന്ത്യ ഏർപ്പെടുത്തിയിട്ടുണ്ട്. പകരച്ചുങ്കം അത്രയുമോ 20 ശതമാനമോ ആയാലും കയറ്റുമതിയെ കാര്യമായി ബാധിക്കും. മറ്റനേകം രാജ്യങ്ങളിൽ നിന്നുള്ള മത്സ്യം ചുങ്കം ഇല്ലാതെ വരുന്നതിനാൽ അതോടെ, ഇന്ത്യൻ ഇറക്കുമതി ഉൽപന്നങ്ങൾ വിലക്കൂടുതൽ മൂലം യുഎസ് വിപണിയിൽ നിന്നു പുറത്താകും.നിലവിൽ 10 ശതമാനത്തിൽ താഴെയാണ് അമേരിക്ക ഇന്ത്യൻ മത്സ്യോൽപന്നങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ചുങ്കം. യഥാർഥത്തിൽ അതു പൂജ്യം ആവേണ്ടതാണ്. മീൻപിടിത്തക്കാരുടെ പ്രധാന കേന്ദ്രമായ ലൂസിയാന സംസ്ഥാനത്തെ സതേൺ ഷ്രിംപ് അസോസിയേഷൻ കേസ് കൊടുത്തതിനെ തുടർന്ന് ഇന്ത്യയ്ക്കു മേൽ ആന്റി ഡംപിങ് ഡ്യൂട്ടി ഏർപ്പെടുത്തുകയായിരുന്നു. അവിടത്തെ ലോക്കൽ വിലയെക്കാൾ കുറവായിരുന്നെന്നായിരുന്നു പരാതി.
Source link