അമേരിക്കൻ താരിഫിൽ തകർന്ന് ആഗോള വിപണികൾ, ഇന്ത്യയ്ക്ക് പ്രതീക്ഷയ്ക്ക് വകയുണ്ടോ?

അമേരിക്കയുടെ മഹത്വം തിരികെ പിടിക്കാനെന്ന മുദ്രവാക്യം മുൻനിർത്തി വ്യാവസായിക ഉത്പാദനം തിരിച്ച് അമേരിക്കയിലേക്ക് തിരികെ എത്തിക്കാനായി ട്രംപ് ഇറക്കുമതി തീരുവ വർധന നടപ്പാക്കിയത് ഇന്ന് ലോക വിപണിക്ക് തിരുത്തൽ നൽകി. അമേരിക്കൻ വിപണി അവസാനിച്ചതിന് ശേഷം നടത്തിയ പ്രഖ്യാപനത്തിൽ ഡോണൾഡ് ട്രംപ് മറ്റ് രാജ്യങ്ങൾ അമേരിക്കൻ ഉത്പന്നങ്ങൾക്ക് ചുമത്തുന്ന ഇറക്കുമതിച്ചുങ്കത്തിന്റെ നേർ പകുതിയിലേക്ക് അതാത് രാജ്യങ്ങൾക്കുള്ള ഇറക്കുമതിചുങ്കവും ഉയർത്തി. അമേരിക്കൻ ഉത്പന്നങ്ങൾക്ക് ശരാശരി 52% ഇറക്കുമതി ചുങ്കം ഉള്ള ഇന്ത്യയുടെ ഉത്പന്നങ്ങൾക്ക് അമേരിക്ക 26% ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തി. അതേസമയം ചൈനക്ക് 34%വും വിയറ്റ്നാമിന് 46%വും തായ്‌ലാൻഡിന് 36%വും ബംഗ്ലാദേശിന് 37%വും തീരുവ ഏർപ്പെടുത്തിയത് ഇന്ത്യക്ക് വളരെ അനുകൂലമാണെന്ന് കരുതാം. ജപ്പാനും, സൗത്ത് കൊറിയക്കും 24%വും 25%വും വീതം തീരുവ ഏർപ്പെടുത്തിയപ്പോൾ ബ്രസീലിനും യൂറോപ്യൻ യൂണിയനും 10% വീതമാണ് അമേരിക്കൻ തീരുവകൾ.രക്ഷപ്പെട്ട് ഫാർമ
Source link