CINEMA

‘എമ്പുരാൻ വിഷയത്തിൽ മിണ്ടാതിരുന്നത് മറ്റൊന്നും കൊണ്ടല്ല’: മുഖ്യമന്ത്രിക്കെതിരെ ജോയ് മാത്യുവും ഹരീഷ് പേരടിയും


‘എമ്പുരാൻ’ വിവാദത്തിൽ സിനിമാ താരങ്ങളായ ജോയ് മാത്യുവും ഹരീഷ് പേരടിയും പ്രതികരിക്കാത്തതിനെ തുടർന്ന് ഇരുവർക്കുമെതിരെ വിമർശനങ്ങളും ട്രോളുകളുമായി ആളുകൾ എത്തിയിരുന്നു. രാജ്യത്തെ മറ്റെന്തു വിഷയത്തിലും നിലപാടുകളുമായെത്തുന്നവർ ‘എമ്പുരാനി’ൽ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്നായിരുന്നു ചോദ്യം. ഇപ്പോഴിതാ ഈ വിഷയത്തിൽ സ്വയം ട്രോളി രംഗത്തെത്തിയിരിക്കുകയാണ് ഹരീഷ് പേരടിയും ജോയ് മാത്യുവും.‘ഒന്നും പ്രതികരിക്കാതെ വായിൽ പഴം കയറ്റി ഏതോ മാളത്തിൽ ഒളിച്ചിരിക്കുന്ന ജോയ് മാത്യുവും ഹരീഷ് പേരടിയും…അതോ രണ്ടെണ്ണവും ജീവിച്ചിരിപ്പുണ്ടോ ആർക്കറിയാം.’–ഹരീഷ് പേരടി കുറിച്ചു. മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ പ്രതിേചർത്ത് കുറ്റപത്രമെന്ന മാധ്യമ വാർത്ത പങ്കുവച്ചുകൊണ്ടായിരുന്നു പേരടിയുടെ പ്രതികരണം.ഹരീഷ് പേരടിയുടെ പോസ്റ്റ് പങ്കുവച്ചു കൊണ്ട് ജോയ് മാത്യു കുറിച്ചതിങ്ങനെ. ‘കോട്ട് ധരിച്ചാൽ അടിയിലുള്ള കീറിയ കോണാൻ മറ്റാരും കാണില്ലെന്ന് ധരിച്ചുവെച്ചിരിക്കുന്ന ചില മാധ്യമപ്രവർത്തകരുണ്ട് .ഇതിലെ രണ്ട് പോങ്ങന്മാർ  കഴിഞ്ഞദിവസം പറയുന്നത് കേട്ടു, മുഖ്യമന്ത്രി തുമ്മിയാൽ പോസ്റ്റിടുന്ന ജോയ്‌ മാത്യുവിനു എമ്പുരാൻ വിഷയത്തിൽ മിണ്ടാട്ടമില്ലെന്ന്. 


Source link

Related Articles

Back to top button