LATEST NEWS

മഞ്ചേരിയിൽ പുലർച്ചെ എൻഐഎ റെയ്ഡ്; 4 എസ്ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിൽ


മലപ്പുറം∙ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) മഞ്ചേരിയിൽ നടത്തിയ പരിശോധനയിൽ നാല് എസ്ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിൽ. എസ്ഡിപിഐ തൃക്കലങ്ങോട് ആനക്കോട്ടുപുറം ബ്രാഞ്ച് സെക്രട്ടറി ഇർഷാദ്, കിഴക്കേത്തല ബ്രാഞ്ച് അംഗം ഖാലിദ്, സെയ്തലവി, ചെങ്ങര ഷിഹാബ് എന്നിവരെയാണ് എൻഐഎ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തത്.വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെയാണ് എൻഐഎ സംഘം പരിശോധനയ്‌ക്കെത്തിയത്. കൊച്ചിയില്‍ നിന്നുള്ള എൻഐഎ ഉദ്യോഗസ്ഥരാണ് സംഘത്തിലുണ്ടായിരുന്നത്. ഒരു കേസിന്റെ അന്വഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുക്കുന്നതെന്നും നാളെ തന്നെ വിട്ടയക്കുമെന്നും ഉദ്യോഗസ്ഥർ വീട്ടുകാരെ അറിയിച്ചിരുന്നു. കാരക്കുന്ന് ഷംനാദിന്റെ വീട്ടിലും എൻഐഎ ഉദ്യോഗസ്ഥർ പരിശോധനയ്ക്കു വന്നെങ്കിലും ഇയാൾ സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഇയാളെ എറണാകുളത്തു വച്ച് കസ്റ്റഡിയിൽ എടുത്തതായാണ് സൂചന. പയ്യനാട് ബിജെപി പ്രവർത്തകനെ ആക്രമിച്ച സംഭവത്തിൽ ഷംനാദിനെതിരെ കേസുണ്ടായിരുന്നു.


Source link

Related Articles

Back to top button