BUSINESS

വിദേശ കറൻസി വേണോ? വീട്ടിലിരുന്നാൽ മതി, ഫോറെക്സ് വേഗമെത്തിക്കുന്ന എക്സ്ട്രാവൽ മണിക്ക് 10 വയസ്


പണ്ട് മുതലേ തുടങ്ങിയതാണ് മലയാളികളുടെ വിദേശങ്ങളിലേയ്ക്കുള്ള കുടിയേറ്റ ഭ്രമം. വിദേശ പഠനത്തിനായും ജോലിക്കായും വിദേശത്തുള്ള സ്വന്തക്കാരെ കാണാനും ടൂറിസ്റ്റായുമൊക്കെ ധാരാളം മലയാളികൾ വിവിധ രാജ്യങ്ങളിലേയ്ക്ക് പോകുന്നു. വിദേശയാത്രയ്ക്കുള്ള തയാറെടുപ്പുകളിൽ അവർക്ക് നിർബന്ധമായും വേണ്ട കാര്യമാണ് ഫോറെക്സ്, അഥവാ ചെല്ലുന്ന രാജ്യത്ത് ഇടപാട് നടത്താൻ ആവശ്യമായ അവിടുത്തെ കറൻസി. കുറച്ചു വർഷങ്ങൾ മുമ്പ് വരെ സംസ്ഥാനത്തെ ഫോറെക്സ് ഇടപാടുകളിലേറെയും നിയമാനുസൃതമല്ലാത്ത മാർഗങ്ങളിലൂടെയായിരുന്നു നടന്നിരുന്നത്. നൽകുന്ന രൂപയ്ക്ക് അനുസൃതമായ വിദേശ കറൻസി ലഭിക്കാതെ വരികയോ അല്ലെങ്കിൽ വ്യാജ കറൻസി നൽകി കബളിപ്പിക്കുകയോ ഒക്കെ പതിവായിരുന്നു. ഓഫ് ലൈൻ ഇടപാടുകളായിരുന്നു അന്നേറെയും നടന്നിരുന്നത്.സുതാര്യം, സൗകര്യംസേവനങ്ങൾ ഓൺലൈനായതോടെ കാര്യങ്ങൾ മാറി. ഇപ്പോൾ മണി എക്സ്ചേഞ്ച് റെഗുലേറ്റഡ് ബിസിനസാണ്. കെവൈസി പാലിക്കണം, വിസ, ടിക്കറ്റിന്റെ കോപ്പി, പാൻകാർഡ് ഇതെല്ലാം ഇടപാടിന് വേണം, തേർഡ് പാർട്ടി പേയ്മെന്റ് പറ്റില്ല തുടങ്ങിയ കടുത്ത നിയന്ത്രണങ്ങളുണ്ട്. വിദേശ യാത്രയുമായി ബന്ധപ്പെട്ട ഇത്തരം സേവനങ്ങളെല്ലാം ഒരുകുടക്കീഴിൽ ഒരുക്കുന്ന ഓൺലൈന്‍ ട്രാവൽ അഗ്രഗേറ്റർ പ്ലാറ്റ്ഫോമാണ് കൊച്ചിയിലെ എക്സ്ട്രാവൽ മണി. ഈ രംഗത്തുള്ള 40 കമ്പനികളുടെ സേവനമാണ് കമ്പനി ലഭ്യമാക്കുന്നത്. ഇന്ത്യയൊട്ടാകെ ഈ കമ്പനികൾക്കുള്ള 4000ത്തിലേറെ ശാഖകളിലും എക്സ് ട്രാവൽ മണിയുടെ സേവനങ്ങൾ ലഭ്യമാണെന്ന് ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ ജോർജ് സഖറിയ പറയുന്നു. 


Source link

Related Articles

Back to top button