CINEMA

ലാൽ കഥ കേട്ടെന്നാണ് ആന്റണി പറഞ്ഞത്, സിനിമ കണ്ടെന്നല്ല; ബുള്ളറ്റിനെ പേടിച്ചിട്ടില്ല പിന്നെയാണ്: മറുപടിയുമായി മേജർ രവി


പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരൻ തനിക്കെതിരെ പറഞ്ഞ ആരോപണങ്ങൾക്ക് മറുപടിയുമായി സംവിധായകൻ മേജർ രവി. ‘എമ്പുരാൻ’  എന്ന സിനിമ മോശമാണെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ല മറിച്ച് ചിത്രത്തിൽ ദേശവിരുദ്ധത ഉണ്ടെന്നാണ് ചൂണ്ടിക്കാണിച്ചതെന്ന് മേജർ രവി പറഞ്ഞു. സിനിമ മോഹൻലാൽ കണ്ടോ ഇല്ലയോ എന്ന് ആന്റണി പെരുമ്പാവൂർ പറഞ്ഞ മറുപടിയിൽ ഇല്ലെന്നും പിന്നെ താൻ നുണ പറഞ്ഞു എന്ന് പറയുന്നതിൽ എന്ത് അർഥമാണ് ഉള്ളതെന്നും മേജർ രവി ചോദിക്കുന്നു.   ‘‘രണ്ട് ആരോപണങ്ങൾ ആണ് മേജർ രവിക്ക് നേരെ ഉള്ളത്. ഒന്ന് മോഹൻലാൽ പടം കണ്ടിട്ടില്ല എന്ന് പറഞ്ഞത്, അത് ഞാൻ നുണ പറഞ്ഞതാണ് എന്നാണ് പറയുന്നത്. ആന്റണി പെരുമ്പാവൂർ എന്താണ് പറഞ്ഞത് അവർ കഥയൊക്കെ കേട്ടു, സിനിമ ചെയ്യാൻ തീരുമാനിച്ചു എന്നല്ലേ. കഥ കണ്ടു വായിച്ചു, ഞാനും ഒരു എഴുത്തുകാരൻ ആണ്, ഞാൻ എഴുതിയത് പലതും പിന്നെ മാറ്റും, പടം കാണൽ ആണ് മുഖ്യം, അപ്പൊ അത് വിട്ടേക്ക്.  രണ്ടാമത് മല്ലിക ചേച്ചി പറഞ്ഞത്, ഞാൻ ചേച്ചിയുടെ മകനെ ഒറ്റപ്പെടുത്തി, പടം മോശമാണ് എന്നൊക്കെ പറഞ്ഞുവെന്ന കാര്യം.  ഞാൻ എവിടെയാണ് പടം നന്നായില്ല എന്ന് പറഞ്ഞത് ?  പടം കണ്ട് ഇറങ്ങി വന്നപ്പോൾ പറഞ്ഞത് ടെക്നിക്കലി ഫെന്റാസ്റ്റിക് എന്നാണ്, ഇപ്പോഴും ഞാൻ അതിൽ തന്നെ നിൽക്കുന്നു, പക്ഷേ പടത്തിൽ രാജ്യദ്രോഹപരം ആയിട്ടുള്ളത് ഉണ്ടെന്ന് ഞാൻ അപ്പോഴും പറഞ്ഞു, ഇപ്പോഴും പറയുന്നു.  പിന്നെ പടം കണ്ടിറങ്ങിയപ്പോൾ തന്നെ അതിനെക്കുറിച്ച് പറയാത്തത് ഞാൻ ആയി ഒരു നെഗറ്റീവ് പറയേണ്ട എന്ന് കരുതിയിട്ടാണ്. പക്ഷേ ജനങ്ങൾ ഇളകി.  ഇപ്പോഴും ഞാൻ അതിനെക്കുറിച്ച് അധികം പറഞ്ഞിട്ടില്ല. പിന്നെ പടം കൊള്ളില്ല എന്ന് എവിടെയാണ് ഞാൻ പറഞ്ഞത്?  എവിടെയെങ്കിലും കാണിച്ചു തരാൻ പറ്റുമോ.  


Source link

Related Articles

Back to top button