INDIALATEST NEWS

പ്രായപരിധി നടപ്പാക്കലിൽ ആശയക്കുഴപ്പം; ഇളവു ലഭിക്കാൻ താൽപര്യപ്പെടുന്നില്ലെന്ന് വൃന്ദ


മധുര ∙ പ്രായപരിധി വ്യവസ്ഥ പൊളിറ്റ്ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും എത്രത്തോളം കർശനമായി നടപ്പാക്കണമെന്നതിൽ ആശയക്കുഴപ്പം. പ്രവർത്തനത്തുടർച്ച ഉറപ്പാക്കാൻ നിശ്ചിത ശതമാനം പേർക്ക് ഇളവു നൽകണോ അതോ വ്യക്തികളുടെ പ്രാധാന്യം കണക്കിലെടുക്കണോ എന്നതിൽ വ്യക്തതക്കുറവുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു.പിബിയിലെ 7 പേർ 75 വയസ്സു കഴിഞ്ഞതിനാൽ വിരമിക്കേണ്ടവരാണ്. എന്നാൽ, ഡൽഹിയിലെ ദീർ‍ഘകാല പ്രവർത്തനപരിചയം കണക്കിലെടുക്കുമ്പോൾ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട് തുടങ്ങിയവർ ഒഴിവാക്കപ്പെടുന്നത് ഉചിതമല്ലെന്നു വാദമുണ്ട്. എന്നാൽ, പ്രായപരിധിയിൽ ഇളവു ലഭിക്കാൻ താൽപര്യപ്പെടുന്നില്ലെന്ന് വൃന്ദ പറഞ്ഞു.വിരമിക്കുന്നവരിലെ പ്രധാനികളെ ഉൾപ്പെടുത്തി പിബിയെ സഹായിക്കാനുള്ള സംവിധാനം ഉണ്ടാക്കുന്നത് ആലോചനയിലുണ്ടെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. പിബിക്കു പുറമേ കേന്ദ്ര കമ്മിറ്റിയിൽനിന്നും കുറെപ്പേർ വിരമിക്കാനുണ്ട്. അവരിൽ ചിലർക്കു പ്രവർത്തനം തുടരാനുള്ള സൗകര്യമുണ്ടാക്കാനും ആലോചനയുണ്ട്.നിങ്ങൾ ആരെ വളർത്തി?


Source link

Related Articles

Back to top button