INDIALATEST NEWS

‘ഫെഡറലിസത്തോട് കേന്ദ്രത്തിന് അലർജി’: കേന്ദ്രത്തിനെതിരെ പോരാടാൻ കേരള, തമിഴ്നാട് മുഖ്യമന്ത്രിമാർ


മധുര ∙ കേന്ദ്ര സർക്കാർ നയങ്ങൾ അടിച്ചേൽപ്പിക്കുന്നതിനെതിരെ ഒറ്റക്കെട്ടായി പോരാടാൻ ആഹ്വാനം ചെയ്ത് കേരള – തമിഴ്നാട് മുഖ്യമന്ത്രിമാർ. സിപിഎം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് ‘ഫെഡറലിസമാണ് ഇന്ത്യയുടെ ശക്തി’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ പങ്കെടുത്ത കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും കർണാടക ഉന്നതവിദ്യാഭ്യാസ മന്ത്രി എം.സി.സുധാകറും കേന്ദ്രസർക്കാരിനെ അതിരൂക്ഷമായി വിമർശിച്ചു.ഫെഡറലിസം എന്ന വാക്കിനോട് കേന്ദ്രസർക്കാരിന് അലർജിയാണെന്നും സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കും ഫെഡറലിസത്തിനുമായി തുടർച്ചയായി പോരാടുമെന്നും സ്റ്റാലിൻ പറഞ്ഞു.സംസ്ഥാനങ്ങളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അവകാശങ്ങളും ജനാധിപത്യവും സംരക്ഷിക്കുന്നതിനുള്ള പോരാട്ടങ്ങൾ വേണമെന്നു പിണറായി വിജയൻ പറഞ്ഞു.റിപ്പബ്ലിക് രൂപീകരണത്തിനു ശേഷം ഫെഡറലിസത്തിനായി ഇത്രയേറെ ശബ്ദമുയർത്തേണ്ടി വന്ന സാഹചര്യമുണ്ടായിട്ടില്ലെന്നു സിപിഎം കോഓർഡിനേറ്റർ പ്രകാശ് കാരാട്ട് പറഞ്ഞു.


Source link

Related Articles

Back to top button