WORLD
മോദി ഇന്നു ശ്രീലങ്ക സന്ദർശിക്കും

കൊളംബോ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ശ്രീലങ്ക സന്ദർശിക്കും. മൂന്നു ദിവസം നീളുന്നതാണ് സന്ദർശനം. ശനിയാഴ്ച ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെയുമായി മോദി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും സുപ്രധാന പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവയ്ക്കും. ബാങ്കോക്കിൽനിന്നാണ് മോദി കൊളംബോയിലെത്തുക.
Source link