KERALAMLATEST NEWS

എൻജിനീയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ: അപേക്ഷയിൽ തിരുത്തലുകൾ വരുത്താം

തിരുവനന്തപുരം: കേരള എൻജിനീയറിംഗ്,ഫാർമസി കോഴ്സുകളിലേക്കുള്ള അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ അവസരം. 2025-26 അധ്യയന വർഷത്തെ ഓൺലൈൻ അപേക്ഷയിൽ നൽകിയ ഫോട്ടോ, ഒപ്പ്, പേര് എന്നിവ പരിശോധിക്കുന്നതിനും തിരുത്തലുകൾ വരുത്താനുമാണ് അവസരം. പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈററിൽ ‘KEAM 2025 Candidate Portal’ എന്ന ലിങ്കിൽ അപേക്ഷാ നമ്പരും, പാസ്‌വേഡും നൽകി ലോഗിൻ ചെയ്യുമ്പോൾ ലഭിക്കുന്ന പ്രൊഫൈൽ പേജിൽ ഏപ്രിൽ 8ന് വൈകുന്നേരം 5 വരെ മാറ്റങ്ങൾ വരുത്താനാകും.

അപേക്ഷയിൽ നൽകിയിരിക്കുന്ന ഫോട്ടോ, ഒപ്പ് എന്നിവയിലെ ന്യൂനതകൾ പ്രൊഫൈൽ പേജിൽ ലഭ്യമാക്കിയിരിക്കുന്ന ‘Memo details’ എന്ന മെനു ക്ലിക്ക് ചെയ്ത് പരിഹരിക്കാം. ശരിയായ ഫോട്ടോഗ്രാഫ്, ഒപ്പ്, പത്താം ക്ലാസ്സ് സർട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ് ചെയ്ത് 08.04.2025 വൈകുന്നേരം 5.00 മണിക്കുള്ളിൽ മാറ്റങ്ങൾ വരുത്തേണ്ടതാണ്.

വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ. 04712525300, 2332120, 2338487


Source link

Related Articles

Back to top button