INDIALATEST NEWS

വളർത്തണം, കേരള മോഡൽ ഇടതു മുന്നണി; പ്രതിസന്ധി മറികടക്കാൻ പതിനഞ്ചിന പരിപാടി


കേരള മോഡലിൽ ഇടതു ജനാധിപത്യ മുന്നണിയെ ഓരോ സംസ്ഥാനങ്ങളിലും വളർത്തിയെടുക്കണമെന്നും ഇടതു സ്വഭാവമുള്ള സംഘടനകളെ ആദ്യം ഒരുമിപ്പിക്കണമെന്നും സിപിഎം പാർട്ടി കോൺഗ്രസ് നിർദേശിച്ചു. ഇതുൾപ്പെടെ, തിരഞ്ഞെടുപ്പുകളിലും സമര രംഗങ്ങളിലും തുടർച്ചയായ പരാജയങ്ങളും തിരിച്ചടികളും സൃഷ്ടിക്കുന്ന പ്രതിസന്ധി മറികടക്കാനായി പതിനഞ്ചിന പരിപാടി പാർട്ടി തയാറാക്കും. മധുര പാർട്ടി കോൺഗ്രസിൽ രാഷ്ട്രീയ പ്രമേയത്തിലും രാഷ്ട്രീയ അവലോകന റിപ്പോർട്ടിലും നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.രാഷ്ട്രീയ– ആശയ– സംഘടനാ തലങ്ങളിൽ പാർട്ടിയുടെ സ്വതന്ത്രമായ പങ്കും പ്രവർത്തനങ്ങളും വികസിപ്പിക്കണം. തിരഞ്ഞെടുപ്പ് സഖ്യങ്ങളുടെ പേരിൽ സ്വതന്ത്രമായ വ്യക്തിത്വത്തെ പണയപ്പെടുത്തരുത്, ഇടതു പാർട്ടികളുമായി ചർച്ച നടത്തി യോജിച്ചുളള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം, ആർഎസ്എസ്, ഹിന്ദുത്വ ശക്തികളുടെ പ്രവർത്തനങ്ങളെ പ്രതിരോധിക്കാൻ ഗൗരവത്തോടെ ഇടപെടണം, ജാതി– ഉപജാതി മേഖലകളിലേക്കുളള നുഴഞ്ഞു കയറ്റം ചെറുക്കണം, ദേശീയ– സംസ്ഥാന ക്യാംപെയ്നുകളുടെ ഭാഗമായി നിരന്തരമായി ഗൃഹ സന്ദർശനങ്ങൾ നടത്തണം, ജാതി–ലിംഗ പ്രശ്നങ്ങളും സ്ത്രീകളുടെ അവകാശ സംരക്ഷണവും പാർട്ടി നേരിട്ട് ഏറ്റെടുക്കണം എന്നിവയുൾപ്പെടെയാണ് പതിനഞ്ചിന പരിപാടി.


Source link

Related Articles

Back to top button