LATEST NEWS

ജബൽപുരിൽ മലയാളി വൈദികരെ പൊലീസ് സാന്നിധ്യത്തിൽ മർദിച്ചത് അന്ത്യന്തം ഹീനം: അപലപിച്ച് മുഖ്യമന്ത്രി


തിരുവനന്തപുരം∙ മധ്യപ്രദേശിലെ ജബൽപുരിൽ മലയാളികളായ വൈദികർക്കു നേരെ ഉണ്ടായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തിൽ ശക്തമായി ഇടപെടാനും അക്രമികൾക്കെതിരെ കൃത്യമായ നിയമനടപടികൾ സ്വീകരിക്കാനും ബന്ധപ്പെട്ടവർ തയാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.മലയാളികളായ വൈദികരെ പൊലീസുകാരുടെ സാന്നിധ്യത്തിൽ മർദിച്ചത് അത്യന്തം ഹീനമാണെന്നും ആക്രമിക്കപ്പെട്ട മലയാളികളായ വൈദികരോട് കേരള സമൂഹത്തിന്റെയാകെ ഐക്യദാർഢ്യം അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.


Source link

Related Articles

Back to top button