BUSINESS

താരിഫുകൊണ്ട് സ്വയംമുറിവേറ്റ് യുഎസ്; ഓഹരികൾ ചോരപ്പുഴ, ഡൗ ജോൺസ് 1,200 പോയിന്റ് ഇടിഞ്ഞു


ലോകത്തെ ഏതാണ്ട് 180ലേറെ രാജ്യങ്ങൾക്കുമേൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒറ്റയടിക്ക് അടിച്ചേൽപ്പിച്ച പകരച്ചുങ്കം (Reciprocal Tariff) യുഎസിനു തന്നെ വിനയാകുന്നു. ലോകം പുതിയതും കൂടുതൽ ശക്തവുമായ വ്യാപാരയുദ്ധത്തിലേക്കാണ് പോകുന്നതെന്നും അത് നിലവിൽ തന്നെ മാന്ദ്യത്തിന്റെ നിഴലിലായ യുഎസ് സമ്പദ്‍വ്യവസ്ഥയെ കൂടുതൽ തകർക്കുമെന്നുമുള്ള വിലയിരുത്തലുകൾ ശക്തം.ഇതേത്തുടർന്ന്, യുഎസ് ഓഹരി വിപണികൾ നിലംപൊത്തി. ഡൗ ജോൺസ് 1,200 പോയിന്റാണ് (3 ശതമാനത്തോളം) വ്യാപാരത്തുടക്കത്തിൽ തന്നെ ഇടിഞ്ഞത്. എസ് ആൻഡ് പി 500 സൂചിക 3.41 ശതമാനവും ടെക് ഭീമന്മാർക്ക് മുൻതൂക്കമുള്ള നാസ്ഡാക് 4.46 ശതമാനവും (800 പോയിന്റോളം) കൂപ്പുകുത്തിയാണ് വ്യാപാരം ചെയ്യുന്നത്. യൂറോപ്യൻ വിപണികളും ചുവന്നു.നാസ്ഡാക്കിൽ ഐഫോൺ നിർമാതാക്കളായ ആപ്പിൾ 9 ശതമാനത്തോളം ഇടിഞ്ഞു. 2020ന് ശേഷമുള്ള ഏറ്റവും വമ്പൻ വീഴ്ചയാണ് ആപ്പിൾ ഓഹരികൾ നേരിടുന്നത്. യുഎസിലേക്കുള്ള ഇറക്കുമതിക്ക് 10 ശതമാനം അടിസ്ഥാന തീരുവയും ഓരോ രാജ്യത്തിനും പകരത്തിനു പകരം തീരുവയും (പകരച്ചുങ്കം) വാഹന ഇറക്കുമതിക്ക് 25% തീരുവയുമാണ് ട്രംപ് പ്രഖ്യാപിച്ചത്. 


Source link

Related Articles

Back to top button