KERALAM

പോക്കറ്റ് കാലിയാകും; ഇങ്ങനെപോയാൽ കൊച്ചിയിൽ ജീവിക്കാൻ കുറച്ചധികം പാടുപെടേണ്ടിവരും

തിരുവനന്തപുരം: ജീവിതച്ചെലവേറിയ രാജ്യത്തെ നഗരങ്ങളിൽ കൊച്ചിയ്‌ക്ക് 15-ാം സ്ഥാനം. മുംബയ്ക്കാണ് ഒന്നാം സ്ഥാനം. മാർച്ചിൽ 27,265 .5 രൂപയായിരുന്നു കൊച്ചിയിൽ മദ്ധ്യവർഗത്തിലെ ഒരാളുടെ ജീവിതച്ചെലവ്.


തിരുവനന്തപുരത്തെ ചെലവ് കൊച്ചിയുടേതിൽ നിന്ന് 3.3 ശതമാനം കുറവാണ്-26,445 രൂപ.

അന്താരാഷ്ട്ര സ്വകാര്യ ഏജൻസി നടത്തിയ സർവേയിൽ 19 നഗരങ്ങളുടെ പട്ടികയാണ് പുറത്തുവന്നത്. 29,102.4 രൂപയാണ് രാജ്യത്തെ ശരാശരി ചെലവ്.

ഉപഭോക്തൃ സംസ്ഥാനമായി മാറിയതാണ് കേരളത്തിലെ ജീവിതച്ചെലവ് കൂട്ടിയതെന്ന് നാട്ടിലെ സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. 2011ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ജനസംഖ്യയുടെ 2.7 ശതമാനമാണ് കേരളത്തിലുള്ളത്. രാജ്യത്തുപയോഗിക്കുന്ന സാധന, സേവനങ്ങളുടെ 10 ശതമാനത്തിലധികവും കേരളത്തിലാണ്.

മാനദണ്ഡം ആഹാരം മുതൽ വീട്ടുവാടകവരെ

ആഹാരം, പലചരക്ക് സാധനം, പഴം, പച്ചക്കറി എന്നിവയുടെ വില, യാത്രാച്ചെലവ്, വൈദ്യുതി, വെള്ളം, ഇന്റർനെറ്റ്, മൊബൈൽ റീചാർജ്, ഫിറ്റ്നെസ് ക്ലബുകളിലെ നിരക്ക്, വിദ്യാഭ്യാസ ചെലവ്, വസ്ത്രം, ചെരിപ്പ്, വീട്ടുവാടക, വീടു വാങ്ങാനുള്ള ചെലവ്, ശമ്പളം എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു സർവേ.


പ്രധാന നഗരങ്ങളും

ജീവിതച്ചെലവും

(രൂപയിൽ)

മുംബയ്……………………………………………..35,566.4

ബംഗളൂരു…………………………………………..33,566

പൂനെ………………………………………………….33,338.5

ന്യൂഡൽഹി………………………………………..33,294.8

ഹൈദരാബാദ്……………………………………32,280.5

അഹമ്മദാബാദ്………………………………….32,018.6

ചെന്നൈ………………………………………………31,145.1

കൊൽക്കത്ത……………………………………….29,669.8

ഭുവനേശ്വർ…………………………………………29,662.6

സൂറത്ത്………………………………………………29,087.8

ജയ്‌പൂർ………………………………………………28,943.9

ചണ്ഡീഗർ…………………………………………….28,616

കൊച്ചി…………………………………………………27,265.5

കോയമ്പത്തൂർ…………………………………….27,043.1

രാജ്യത്തെ ശരാശരി ചെലവ്………………29,102.4


‘ഗുണഭോക്തൃ വില നിലവാര സൂചിക പ്രകാരം രാജ്യത്തെക്കാൾ ഉയർന്ന നിരക്കാണ് കേരളത്തിലുള്ളത്. കൃഷിയിലും സംസ്ഥാനം പിന്നോട്ട് പോയി. ഉത്പാദനം കുറഞ്ഞു. ഇത് ജീവിത ചെലവ് വർദ്ധിപ്പിച്ചു’.

– മേരി ജോർജ്,

സാമ്പത്തിക വിദഗ്ദ്ധ


Source link

Related Articles

Back to top button