KERALAMLATEST NEWS

ആശാ പ്രവർത്തകരുടെ സമരം തുടരും ; മൂന്നാംവട്ട ചർച്ചയിലും തീരുമാനമായില്ല, സമിതിയെ വയ്ക്കാമെന്ന നിർദ്ദേശം തള്ളി

തിരുവനന്തപുരം :സെക്രട്ടറിയേറ്റ് നടയിൽ സമരം നടത്തുന്ന ആശാപ്രവർത്തകരുമായി മന്ത്രി വീണാ ജോർജ് ഇന്ന് നടത്തിയ ചർച്ചയിലും പ്രശ്നത്തിന് പരിഹാരമായില്ല. ചർച്ച നാളെയും തുടരും. കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ,​ സി.ഐ.ടി.യു,​ ഐ.എൻ.ടി,​യു.സി തുടങ്ങിയ സംഘടനകളാണ് ചർച്ചയിൽ പങ്കെടുത്തത്. ഓണറേറിയം വർദ്ധന,​ വിരമിക്കൽ ആനുകൂല്യം എന്നിവ സംബന്ധിച്ച് ചർച്ചയിൽ ഒരു തീരുമാനവും ഉണ്ടായില്ലെന്ന് സമരസമിതി നേതാവ് എസ്. മിനി പറഞ്ഞു. പ്രശ്നങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിക്കുന്നതിനെ കുറിച്ച് ആരോഗ്യമന്ത്രി മുന്നോട്ടു വച്ച നിർദ്ദേശം തങ്ങളുടേത് ഒഴികെയുള്ള സംഘടനകൾ അംഗീകരിച്ചു. ചർച്ചയിൽ തൃപ്തരല്ലെന്നും സമരവുമായി മുന്നോട്ടു പോകുമെന്നും മിനി പറ‌ഞ്ഞു. അടുത്ത ദിവസത്തെ ചർച്ചയിൽ പങ്കെടുക്കുമെന്നും അവർ അറിയിച്ചു.

ഓണറേറിയം വർദ്ധിപ്പിക്കണമെന്നും അഞ്ചു ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം നൽകണമെന്നുമുള്ള ആവശ്യത്തിൽ സമരസമിതി ഉറച്ചു നിൽക്കുകയാണ് ഇപ്പോഴും. ആശാ വർക്കർമാരുടെ സമരം53 ദിവസം പിന്നിട്ട സാഹചര്യത്തിലായിരുന്നു വീണാ ജോർജുമായി വീണ്ടും ചർച്ച നടത്തിയത്.


Source link

Related Articles

Back to top button