WORLD

2025-ലെ ഫോബ്‌സ് ശതകോടീശ്വര പട്ടിക; ഏറ്റവും സമ്പന്നനായ മലയാളിയായി എം.എ. യൂസഫലി


ദുബായ്: ഫോബ്‌സിന്റെ ലോക ശതകോടീശ്വര പട്ടികയില്‍ 34,200 കോടി ഡോളര്‍ ആസ്തിയുമായി ടെസ്‌ല, സ്‌പേസ്എക്‌സ്, എക്‌സ് മേധാവി ഇലോണ്‍ മസ്‌ക് ലോക സമ്പന്നരില്‍ ഒന്നാമത്. 21,600 കോടി ഡോളര്‍ ആസ്തിയുമായി മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് രണ്ടാമതെത്തി. 21,500 കോടി ഡോളര്‍ ആസ്തിയുള്ള ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെ പിന്തള്ളിയാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് രണ്ടാമതെത്തിയത്. ഓറക്കിളിന്റെ ലാറി എലിസണ്‍ (19,200 കോടി ഡോളര്‍), ഫ്രഞ്ച് ഫാഷന്‍ ബ്രാന്‍ഡ് എല്‍വിഎംഎച്ചിന്റെ മേധാവി ബെര്‍ണാഡ് ആര്‍ണോയും കുടുംബവും (17,800 കോടി ഡോളര്‍) എന്നിവരാണ് യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളിലുള്ളത്.9,250 കോടി ഡോളര്‍ ആസ്തിയുമായി മുകേഷ് അംബാനിയാണ് ഇന്ത്യക്കാരില്‍ മുന്നില്‍. ലോകസമ്പന്ന പട്ടികയില്‍ 18-ാം സ്ഥാനത്താണ് മുകേഷ് അംബാനി. 5630 കോടി ഡോളര്‍ ആസ്തിയോടെ ഗൗതം അദാനി, 3550 കോടി ഡോളര്‍ ആസ്തിയോടെ ജിന്‍ഡാല്‍ ഗ്രൂപ്പ് മേധാവി സാവിത്രി ജിന്‍ഡാല്‍, എച്ച്‌സിഎല്‍ സ്ഥാപകന്‍ ശിവ് നാടാര്‍ (3450 കോടി ഡോളര്‍), സണ്‍ഫാര്‍മ്മ മേധാവി ദിലീപ് സാംഘ്വി തുടങ്ങിയവരാണ് ആദ്യ പട്ടികയിലുള്ള മറ്റ് ഇന്ത്യക്കാര്‍.


Source link

Related Articles

Back to top button