ട്രാക്കിൽ ചീറിപ്പാഞ്ഞ് വരുന്ന വന്ദേഭാരത്, ലെവൽ ക്രോസിൽ യാത്രക്കാരുമായി ബസ്; പിന്നാലെ സംഭവിച്ചത്

ബംഗളൂരു: വന്ദേഭാരത് ട്രെയിൻ കടന്നുപോകുന്ന സമയത്ത് റെയിൽവേ ട്രാക്കിൽ ബസ് കുടുങ്ങി. മെെസൂർ – ചെന്നെെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ വരുന്ന ട്രാക്കിൽ ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നത്. ബംഗളൂരുവിലെ കെങ്കേരിയ്ക്ക് സമീപമുള്ള രാമോഹള്ളി റെയിൽവേ ക്രോസിലാണ് സംഭവം നടന്നത്. ബംഗളൂരു മെട്രാേപൊളിറ്റൻ ട്രാൻസ്പോർട്ട് കോപ്പറേഷൻ (ബിഎംടിസി) ബസാണ് കുടുങ്ങിയത്. പത്തിലധികം യാത്രക്കാരാണ് ബസിനുള്ളിൽ ഉണ്ടായിരുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. എയർ ലോക്ക് പ്രശ്നം മൂലമാണ് ബസ് ട്രാക്കിൽ കുടുങ്ങിയതെന്നാണ് റിപ്പോർട്ട്.
ബസ് ട്രാക്കിൽ കുടിങ്ങിയതിന് പിന്നാലെ ഡ്രെെവർ റെയിൽവേ അധികൃതരെ വിവരം അറിയിച്ചു. രാവിലെ 7.15 ഓടെയാണ് ബസ് കുടുങ്ങിയത്. അധികൃതർ ഇടപെട്ട് മെെസൂർ – ചെന്നെെ വന്ദേഭാരത് എക്സ്പ്രസ് (ട്രെയിൻ നമ്പർ 20663) രാവിലെ 7.18 മുതൽ 7.53 വരെ ലെവൽ ക്രോസിംഗിൽ നിർത്തിയിട്ടും. 7.35ഓടെ ബസ് നീക്കം ചെയ്തതായും അധികൃതർ അറിയിച്ചു. ഇന്നലെ ഏകദേശം 35 മിനിട്ട് ട്രെയിൻ വെെകിയാണ് പോയത്. കച്ചേഗുഡ – മെെസൂർ എക്സ്പ്രസ് എന്ന മറ്റൊരു ട്രെയിനും ഈ സംഭവം കാരണം വെെകി.
BMTC bus stuck at a railway crossing as the Vande Bharat train approaches! This shocking incident exposes the pathetic state of public transport in Karnataka. The lives of ordinary people are being put at risk every single day due to the negligence of the Karnataka government… pic.twitter.com/Q6748rM8pk
— Karnataka Portfolio (@karnatakaportf) April 2, 2025