WORLD
ലണ്ടൻ-മുംബൈ വിമാനം തുർക്കിയിൽ അടിയന്തര ലാൻഡിങ് നടത്തി; 200 ഇന്ത്യക്കാർ വിമാനത്താവളത്തിൽ കുടുങ്ങി

അംഗാര: ലണ്ടനില്‍നിന്ന് മുംബൈയിലേക്ക് യാത്രതിരിച്ച വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം തുര്‍ക്കിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയതോടെ ഇരുന്നൂറോളം ഇന്ത്യന്‍ യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നു. 16 മണിക്കൂറിലേറെയായി തുര്‍ക്കിയിലെ ഡീയാര്‍ബക്കര്‍ വിമാനത്താവളത്തില്‍ തുടരുകയാണ് യാത്രക്കാര്‍.വിമാനത്തിലെ യാത്രക്കാരിലൊരാള്‍ക്ക് പാനിക് അറ്റാക്ക് ഉണ്ടാവുകയും വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു. ലാന്‍ഡിങ്ങിനിടെ വിമാനം സാങ്കേതിക തകരാര്‍ നേരിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. വിമാനത്തിലെ സാങ്കേതിക തകരാര്‍ പരിഹരിക്കാനുള്ള സംവിധാനങ്ങള്‍ നിലവില്‍ തുര്‍ക്കിയിലെ ഡീയാര്‍ബക്കര്‍ വിമാനത്താവളത്തില്ല. ഇതുമൂലം 16 മണിക്കൂറിലേറെ സമയം വിമാനത്താവളത്തില്‍തന്നെ തുടരുകയാണ് യാത്രക്കാര്‍.
Source link