‘തമ്പുരാൻ കള്ളം പറഞ്ഞാൽ, സത്യം പറയാൻ ഞങ്ങളുണ്ട്’ ;‘എമ്പുരാന്’ ബദലായി ‘സാബർമതി റിപ്പോർട്ട്’ പ്രദര്‍ശനത്തിന്

‘എമ്പുരാന്’ ബദലായി ഗോധ്ര കലാപം പ്രമേയമാക്കിയ ‘ദ് സാബർമതി റിപ്പോർട്ട്’ എന്ന ഹിന്ദി ചിത്രം കേരളത്തിൽ പ്രദർശിപ്പിക്കാനൊരുങ്ങുന്നു. സംഘ പരിവാർ അനുകൂല സംഘടനയാണ് കേരളത്തിൽ വീണ്ടും റിലീസിന് മുൻകയ്യെടുക്കുന്നത്. സാബർമതി റിപ്പോർട്സ് സിനിമയുടെ ആദ്യ ഷോ തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കും. മറ്റിടങ്ങളിലും പ്രദർശനത്തിനു ശ്രമം നടക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഇറങ്ങിയ സിനിമയാണ് ‘എമ്പുരാൻ’ വിവാദങ്ങൾക്കിടയിൽ വീണ്ടും കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്. ‘തമ്പുരാൻ കള്ളം പറഞ്ഞാൽ സത്യം പറയാൻ ഞങ്ങളുണ്ട്’ എന്നാണ് സിനിമയുടെ കേരള പ്രദർശനത്തിന്റെ പോസ്റ്ററിൽ എഴുതിയിരിക്കുന്നത്.കഴിഞ്ഞവര്‍ഷം നവംബറില്‍ റിലീസ് ചെയ്ത ‘ദ് സാബര്‍മതി റിപ്പോര്‍ട്സ്’ തിയറ്ററുകളിൽ ദുരന്തമായി മാറിയിരുന്നു. അസീം അറോറയുടെ കഥയെ ആസ്പദമാക്കി ധീരജ് സര്‍ണയാണ് ചിത്രം സംവിധാനം ചെയ്തത്. വിക്രാന്ത് മാസി, റാഷി ഖന്ന, റിദ്ദി ധോഗ്ര എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സീ ഫൈവ് പ്ലാറ്റ്ഫോമിൽ ചിത്രം സ്ട്രീം ചെയ്യുന്നുണ്ട്.സിനിമയുടെ പ്രദർശനവുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് പ്രതീഷ് വിശ്വനാഥിന്റെ വാക്കുകൾ:
Source link