KERALAMLATEST NEWS
ശുഭാൻഷു ശുക്ല മേയിൽ ബഹിരാകാശത്തേക്ക്

വാഷിംഗ്ടൺ: ഇന്ത്യൻ വ്യോമസേനാ ടെസ്റ്റ് പൈലറ്റായ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയുടെ ബഹിരാകാശ യാത്ര മേയിലുണ്ടാകുമെന്ന് നാസ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ‘ആക്സിയം മിഷൻ-4″ന്റെ ഭാഗമാണ് ശുഭാൻഷു.
നാസയുടെ പ്രമുഖ ബഹിരാകാശ സഞ്ചാരിയായ പെഗ്ഗി വിറ്റ്സൺ അടക്കം മൂന്ന് പേരും യാത്രയിൽ ശുഭാൻഷുവിനൊപ്പമുണ്ടാകും. ദൗത്യം മൂന്നാഴ്ചയോളം നീളും. നാസ, സ്പേസ് എക്സ്, ഐ.എസ്.ആർ.ഒ എന്നിവയുടെ സഹകരണത്തോടെയാണ് ദൗത്യം നടപ്പാക്കുന്നത്.
ദൗത്യം പൂർത്തിയാകുന്നതോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യൻ സഞ്ചാരി, രാകേഷ് ശർമ്മയ്ക്ക് ശേഷം ഭ്രമണപഥത്തിലെത്തിയ ഇന്ത്യക്കാരൻ എന്നീ റെക്കാഡുകൾ ശുഭാൻഷുവിന് സ്വന്തമാകും. ശുഭാൻഷു ഇന്ത്യയുടെ ഗഗൻയാൻ പദ്ധതിയുടെ ഭാഗം കൂടിയാണ്.
Source link